ലോകം ഖത്തറിലേക്ക് ഉറ്റുനോക്കുന്നു, ബഹിഷ്കരണ ആഹ്വാനങ്ങള്‍ കാപട്യം

ദോഹ: ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനെതിരെ ഉയരുന്ന ബഹിഷ്കരണ ആഹ്വാനങ്ങളെയും ആരോപണങ്ങളെയും തള്ളി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി എല്ലാ വിഭാഗം ആളുകളെയും ഒരുമിപ്പിക്കുകയും അവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയുമെന്ന ലക്ഷ്യത്തിലെ പ്രധാന ചവിട്ടുപടി ആയാണ് കായികമേളകളെ കാണുന്നത്.

 

വലിയ കായിക ചാമ്ബ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കാന്‍ രാജ്യം സജ്ജമാണ്. ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഇതിനൊരു ഉദാഹരണവുമാണ്  ലോകകപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളെയും അതിനായി ഉന്നയിച്ച ആരോപണങ്ങളെയും കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

‘നേട്ടങ്ങളെയെല്ലാം തിരസ്കരിക്കുന്ന, ഈ ആക്രമണങ്ങളില്‍ കാപട്യം മാത്രമാണുള്ളത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ ഒട്ടുംതന്നെ പ്രതിനിധീകരിക്കാത്ത, പരമാവധി പത്തു രാജ്യങ്ങള്‍ക്കപ്പുറം പോകാത്ത ചെറിയൊരു സംഘം മാത്രമാണ് വിമര്‍ശകര്‍’-വിദേശകാര്യമന്ത്രി വ്യക്തമാക്കി.

‘തൊഴിലാളിക്ഷേമം സംബന്ധിച്ച പ്രശ്നങ്ങള്‍ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്തു. തൊഴില്‍ സംവിധാനം നിരീക്ഷിക്കുന്നതിന് എന്‍.ജി.ഒകളെ ക്ഷണിച്ചിരുന്നു.

നമ്മുടെ നിയമപരിഷ്കാരം ഒരുപാട് മുന്നേറി. അത്തരം പരിഷ്കാരങ്ങള്‍ക്ക് സമയമെടുക്കും. ഏതുരാജ്യത്തെ സംബന്ധിച്ചും ഇത് യാഥാര്‍ഥ്യമാണ്. ഖത്തറിന്റെ മാത്രം പ്രത്യേകതയല്ല.

തീര്‍ച്ചയായും കുറവുകളുണ്ടാകാം. അവ പരിഹരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. യൂറോപ്പില്‍ ചെറിയ പ്രശ്നങ്ങള്‍ക്ക് കമ്ബനികളെ കുറ്റപ്പെടുത്തുമ്ബോള്‍ അതേ പ്രശ്നങ്ങള്‍ ഖത്തറിലെത്തുമ്ബോള്‍ ഒരു രാജ്യത്തിനെ ആസൂത്രിതമായി കുറ്റപ്പെടുത്തുന്നത് എന്തിനാണ്.

ഈ ഇരട്ടത്താപ്പ് എന്തുകൊണ്ടാണ്. മിഡിലീസ്റ്റിലെ ഒരു ചെറിയ രാജ്യം ഇത്തരമൊരു ആഗോള പരിപാടി സംഘടിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത ചിലര്‍ ഇപ്പോഴുമുണ്ടെന്ന് കരുതുന്നു’-മന്ത്രി പറഞ്ഞു.തൊഴിലാളി ക്ഷേമനിധി ഫണ്ട് സംബന്ധിച്ച ചോദ്യത്തിന്, അത്തരമൊരു ഫണ്ട് ഇതിനകം തന്നെ നിലവില്‍ വന്നിട്ടുണ്ടെന്നും അതിന്റെ മൂല്യം തെളിയിച്ചതാണെന്നും അദ്ദേഹം മറുപടി പറഞ്ഞു.

‘ലോകം അങ്ങേയറ്റം വിഭജിച്ചിരിക്കുന്ന സാഹചര്യമാണിത്. കോവിഡ് മഹാമാരിയില്‍നിന്നും മുക്തമായിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും നമ്മുടെ നാടും സംസ്കാരവും കണ്ടെത്താന്‍ കഴിയുന്ന ഒരു ആഘോഷമായി ഈ ടൂര്‍ണമെന്റ് മാറുമെന്നാണ് പ്രതീക്ഷ. സഹിഷ്ണുതയുള്ളവരും ആതിഥ്യമരുളുന്നവരുമാണ് നമ്മള്‍. കളിക്കാര്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്കത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. സ്വയം അഭിപ്രായങ്ങള്‍ പ്രകടിപ്പി

’97 ശതമാനം ടിക്കറ്റ് വിറ്റഴിഞ്ഞു’

ദോഹ: വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നു പറയുമ്ബോഴും ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനായി ലോകം ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. മത്സരങ്ങളുടെ 97 ശതമാനം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങിയ 10 രാജ്യങ്ങളില്‍ ഫ്രാന്‍സ് പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫുട്ബാള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ‘ഉന്നതരുടെ ക്ലബിനായി സംവരണം ചെയ്തതല്ല ഫുട്ബാള്‍. അവസാനം ലോകകപ്പ് ഞങ്ങളുടെ മേഖലയില്‍ നടക്കാനിരിക്കുമ്ബോള്‍ മേഖലയിലെ 450ലധികം ദശലക്ഷം ജനങ്ങളാണ് അതില്‍ സന്തോഷിക്കുന്നത്. ലോകത്തെ ഒന്നടങ്കം ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ നിങ്ങളുടെ നിയമങ്ങളെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതുപോലെ, ആരാധകര്‍ ഇവിടത്തെയും നിയമങ്ങളെ ബഹുമാനിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ചോദ്യത്തിനുത്തരമായി വിദേശകാര്യമന്ത്രി മറുപടി നല്‍കി.

നമ്മുടെ സുരക്ഷാസേന സുരക്ഷിതമായ ലോകകപ്പ് ഉറപ്പുവരുത്തുമെന്നും ചില പെരുമാറ്റങ്ങള്‍ ആളുകളെ അപകടത്തിലാക്കുന്നില്ലെങ്കില്‍ ഏറ്റുമുട്ടലുകളുണ്ടാകില്ലെന്നും അവരിടപെടുന്ന ഒരേയൊരു സാചര്യമിതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

spot_img

Related Articles

Latest news