ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായ ഇന്ത്യക്കാരുടെ മോചനം അനിശ്ചിതത്വത്തില്‍

കൊച്ചി: ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം അനിശ്ചിതത്വത്തിലായി.

പുറംലോകവുമായി ബന്ധപ്പെടാന്‍ ആകെ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഗിനി സൈന്യം പിടിച്ചെടുത്തതോടെ ബന്ധുക്കളും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുമായുള്ള എല്ലാ ആശയവിനിമയവും നിലച്ചു.

ഗിനിയില്‍ തടവിലുണ്ടായിരുന്ന ഇവരെ വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിന് മലാബോയില്‍ തുറമുഖത്ത് എത്തിക്കുംവരെ നാട്ടിലുള്ളവര്‍ക്ക് മെസേജ് അടക്കം അയച്ചിരുന്നു. വൈകുന്നേരത്തോടെ ഇവരുമായുള്ള എല്ലാ ബന്ധങ്ങളും നിലച്ചതായി തടവിലുള്ള കൊച്ചി സ്വദേശി മില്‍ട്ടന്‍റെ കുടുംബം പറഞ്ഞു. ബുധനാഴ്ച ഇവരെ നൈജീരിയക്ക് കൈമാറുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. നൈജീരിയക്ക് കൈമാറാന്‍ കൊണ്ടുപോയ 15 പേരെയും രണ്ടുമണിക്കൂര്‍ കടലില്‍ ചുറ്റിച്ചശേഷം തിരികെ മലാബോയില്‍ എത്തിച്ചു.

നൈജീരിയന്‍ കപ്പല്‍ തുറമുഖത്തുണ്ടെന്നും ഏതുസമയവും തങ്ങളെ കൈമാറാന്‍ സാധ്യതയുണ്ടെന്നുമാണ് അവസാനമായി ഇവര്‍ പറഞ്ഞത്.

spot_img

Related Articles

Latest news