ട്വന്റി 20 ലോകക്കപ്പ്: പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇഗ്ലണ്ട് കിരീടം നേടി.

ട്വന്റി 20 ലോകകപ്പ് ഫൈനലില് പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം . പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു.
സ്കോര്‍: പാകിസ്ഥാന്‍ 137/8. ഇംഗ്ലണ്ട് 138/5 (19).

49 പന്തില്‍ 52 റണ്‍സെടുത്ത ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. അലക്സ് ഹെയ്ല്‍സ് (രണ്ട് പന്തില്‍ ഒന്ന്), ഫിലിപ് സാൾട്ട് (ഒന്‍പതു പന്തില്‍ പത്ത്) എന്നിവരെ തുടക്കത്തിലെ നഷ്ടമായി. ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (17 പന്തില്‍ 26), ഹാരി ബ്രൂക്ക് (23 പന്തില്‍ 20), മൊയീന്‍ അലി (13 പന്തില്‍ 19), ലിയാം ലിവിങ്സ്റ്റണ് (1 പന്തില്‍ 1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 20 ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. 38 റണ്‍സെടുത്ത ഷാന്‍ മസൂദാണു പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28 പന്തില്‍ 32 റണ്‍സെടുത്തു. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളൾമാരിൽ തിളങ്ങിയത്. ആദിൽ റഷീദും ക്രിസ് ജോർദനും രണ്ടു വിക്കറ്റ് വീഴ്ത്തി.

spot_img

Related Articles

Latest news