ട്രെയിനില്‍ കഴുത്തറുത്ത് ആത്മഹത്യാശ്രമം

പാലക്കാട്: ട്രെയിനില്‍ ആത്മഹത്യാശ്രമം നടത്തി യുവാവ്. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്‍. പ്രവീണാണ് ട്രെയിന്‍ യാത്രയ്ക്കിടെ സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോയ ട്രെയിനിലാണ് സംഭവം.

തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും കോഴിക്കോട്ടേക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിനിലെ ശുചിമുറിയില്‍ വച്ചാണ് പ്രവീണ്‍ കഴുത്ത് അറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ മെഡ‍ിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news