ഹരിപ്പാട്: ഹരിപ്പാട് ആര്.കെ ജംഗ്ഷന് സമീപമുള്ള എഫ്.സി.ഐ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് 9430 രൂപയോളം വരുന്ന 12 കുപ്പി മദ്യം മോഷ്ടിച്ചു.
പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് കടന്ന മോഷ്ടാവ് ഔട്ട്ലെറ്റിലെ മേശയും അലമാരയും കുത്തിത്തുറന്നെങ്കിലും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ബാങ്ക് അവധി ദിവസമായ രണ്ടാം ശനിയാഴ്ചയിലെ കളക്ഷന്‍ തുക നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ രാവിലെ ജീവനക്കാരന് ഔട്ട്ലെറ്റ് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് പ്രധാന ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മാനേജരെ അറിയിച്ചു. തുടര്‍ന്ന് ഹരിപ്പാട് പൊലീസും വിരലടയാളം വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് വരെ എത്തി നിന്നു. പൂട്ടു പൊളിക്കാന്‍ ഉപയോഗിച്ച ഹാക്സോ ബ്ലേഡ്, പിക്കാസ് എന്നിവ ഷട്ടറിന് സമീപത്തു നിന്നും കമ്ബിപ്പാര ഓഫീസിനുള്ളില്‍ നിന്നും കണ്ടെടുത്തി. സി.സി.ടി.വി പരിശോധനയില്‍ മധ്യവസ്കനായ ഒരാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.