യുവതിയെ കാമുകന്‍ നാലാംനിലയില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ഖ്‌നൗ: യുവതിയെ കാമുകന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. നിധി ഗുപതയാണ് മരിച്ചത്. യുവതിയെ മതം മാറ്റാന്‍ കാമുകനായ സൂഫിയാന്‍ ശ്രമിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയ്ക്കിടെയാണ് മരിച്ചത്. സൂഫിയാന്‍ നിധിയെ കെട്ടിടത്തില്‍ നിന്ന് താഴോട്ട് തള്ളിയിടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവാവുമായി ഉണ്ടായ വഴക്കിനിടെയാണ് യുവതി നാലാം നിലയില്‍നിന്ന് വീണതെന്നും സംഭവത്തില്‍ യുവതിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയതായു പൊലീസ് പറഞ്ഞു.

മതപരിവര്‍ത്തന നിരോധനനിയമം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം സൂഫിയാനെതിരെ കേസ് എടുത്തതയായി പൊലീസ് പറഞ്ഞു.

spot_img

Related Articles

Latest news