റിയാദ്: സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെപിസിസി പ്രസിഡണ്ടുമായിരുന്ന അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണ സമ്മേളനം ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി നടത്തി. ബത്ത അപ്പോള ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിനു ജനറൽ സെക്രട്ടറി നാസർ വലപ്പാട് ആമുഖം പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ പ്രസിഡണ്ട്സുരേഷ് ശങ്കർ അധ്യക്ഷത വഹിക്കുകയും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യഹയാ കൊടുങ്ങല്ലൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു.
മാധ്യമപ്രവർത്തകനും ഗ്ലോബൽ ഒഐസിസി ഭാരവാഹിയൂമായ നൗഫൽ പാലക്കാടൻ മുഹമദ് അബ്ദുൾറഹ്മാൻ സാഹിബ് അനുസ്മരണപ്രഭാഷണം നടത്തി. കറകളഞ്ഞ മതവിശ്വാസിയും അതോടൊപ്പം തികഞ്ഞ മതേതരവാദിയുമായിരുന്നു അബ്ദുറഹ്മാൻ സാഹിബ് എന്നും സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സംഭവനകൾ വിലമതിക്കാൻ ആകാത്തതാണെന്നും ഇത്തരം ധീര ദേശാഭിമാനികളെ നമ്മൾ സ്മരിക്കേണ്ടുന്നതും അവരുടെ മാതൃക പിന്തുടരേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നൗഫൽ പാലക്കാടൻ അനുസ്മരിച്ചു. 1937 ലെ മദ്രാസ് അസംബ്ലിയിൽ നിയമസഭാ സമാജികനായിരുന്ന അബ്ദുറഹ്മാൻ സാഹിബ്, തുടർച്ചയായി കേരള പ്രാദേശ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളകര, മുഹമ്മദലി മണ്ണാർക്കാട് ,അബ്ദുല്ല വല്ലാഞ്ചിറ എന്നിവരും ജില്ലാ കമ്മിറ്റികൾക്കു വേണ്ടി സജീർ പൂന്തറ, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ബഷീർ കോട്ടയം,ഷാജി മഠത്തിൽ സലിം അർത്തിയിൽ, കരീം കൊടുവള്ളി, , സ്വാമിനാഥൻ, ഷഫീഖ് , റഫീഖ് പട്ടാമ്പി, അജയൻ ചെങ്ങന്നൂർ എന്നിവർ അബ്ദുറഹ്മാൻ സാഹിബിനെ അനുസ്മരിച്ച് സംസാരിച്ചു.
ആക്ടിംഗ് സെക്രട്ടറി സോണി പാറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻറ് രാജു തൃശൂർ നന്ദി പറഞ്ഞു.
അൻസായ് ഷൗക്കത്ത്, ഗഫൂർ ചെന്ത്രാപ്പിന്നി,ചന്ദ്രൻ, സുലൈമാൻ മുള്ളൂർക്കര, മജീദ്, രാജേഷ് ഉണ്ണിയാട്ടിൽ,ഇബ്രാഹിം ചേലക്കര, റസാഖ് ചാവക്കാട്, ബാബു നിസാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.