ഇന്ത്യ എജുക്കേഷന്‍ ഇന്ററാക്ഷന്‍ മീറ്റ് തുടങ്ങി

മസ്കത്ത്: ഇന്ത്യയില്‍നിന്നുള്ള നിരവധി യൂനിവേഴ്സിറ്റികളും കോളജുകളും പങ്കെടുക്കുന്ന ഇന്ത്യ-എജുക്കേഷന്‍ ഇന്ററാക്ഷന്‍ മീറ്റ് സലാലയില്‍ തുടങ്ങി.

ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികള്‍ക്കുള്ള സൗജന്യ കൗണ്‍സലിങ് പരിപാടിയുടെ ഭാഗമാണ് പരിപാടി.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സലാല പ്രസിഡന്റ് രാകേഷ് കുമാര്‍ ഝാ മുഖ്യാതിഥിയായും സെക്രട്ടറി ഡോ. സഞ്ജീവ് ഓജ വിശിഷ്ടാതിഥിയായും പങ്കെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി ഒമ്ബതുവരെ സുഹാര്‍ ബീച്ച്‌ ഹോട്ടലിലും 28, 29 തീയതികളില്‍ റൂവി ഹഫ ഹോട്ടലിലും ഇന്ററാക്ഷന്‍ മീറ്റ് നടക്കും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

spot_img

Related Articles

Latest news