തിരുവനന്തപുരം: കാസര്‍കോട് ചീമേനി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ അഖില രാജു സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോ എറിഞ്ഞത് സര്‍ക്കാരിന്റെ അവഗണനയക്കെതിരെ ആയിരുന്നു.ആതുകൊണ്ടാകണം എറികൊണ്ട് 12 വര്‍ഷത്തെ മീറ്റ് റക്കോര്ഡോടെ സ്വര്‍ണം വീണത്.
കാസര്‍കോട് കിണര്‍മുക്ക് പാലപെലിയില് വീട്ടില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ രാജുവിന്റെയും.ബിന്ദുവിന്റെയും ഇളയ മകളാണ്അഖില രാജു. കഴിഞ്ഞമാസം ആസാമില്‍ വച്ച് നടന്ന നാഷണല്‍ മീറ്റില്‍ ഡിസ്കസ് ത്രോയില്‍ഗോള്‍ഡ് മെഡല്‍ അഖില നേടിയിരുന്നു. എന്നാല്‍ ഇതിന് പോയ യാത്ര ചെലവ് പോലും കടത്തിലാണ്. ഒരു സ്പൈക്കിന് 12,000 രുപയാണ് വില. നാലു ഷൂ തന്നെ ഒരു വര്‍ഷം വേണം. എന്നാല്‍ തങ്ങളുടെ വിഷമതകളും സാമ്ബത്തിക ബുദ്ധിമുട്ടുകളും പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചുവെങ്കിലും നാളിതുവരെയും ഒരു സഹായവും നല്‍കിയിട്ടി. പഞ്ചായത്ത് ചെയ്തതാകട്ടെ നാഷണല്‍ മീറ്റ് കഴിഞ്ഞു വന്നപ്പോള്‍ ഒരു മെമന്റോ നല്കി തലയൂരി.
ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തതുള്‍പ്പെടെ അഞ്ച് ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ട്. കിടപ്പാടം സഹകരണ ബാങ്കില്‍.പണയം വച്ചിരിക്കുകയ്. അത് തിരിച്ചെടുക്കുവാനുള്ള മാര്‍ഗ്ഗമില്ലാതെ വലയുകയാണെണ് രാജുപറയുന്നു. കെ സി ഗിരീഷ് ആണ് പരിശീലകന്. 2010 ല്‍ കോതമംഗലം മാര്‍ ബേയ്സില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലീന എലിസബത്ത് ബേബിയുടെ 40.72 മീറ്റര്‍ റെക്കോര്‍ഡ് ആണ് പന്ത്രണ്ടാം വര്‍ഷം 43.40 മീറ്ററില്‍ അഖില മറികടന്നത്.