ബി 21 ആണവ ബോംബര്‍ വിമാനം അവതരിപ്പിച്ച്‌ യു.എസ്

ന്യൂയോര്‍ക്: ബി 21 പുതുതലമുറ ആണവ ബോംബര്‍ വിമാനം അവതരിപ്പിച്ച്‌ അമേരിക്ക. ലോകത്തിലെ ഏതു ഭാഗത്തും റഡാറുകളില്‍പെടാതെ സഞ്ചരിച്ച്‌ ആക്രമിക്കാന്‍ ശേഷിയുള്ളവയാണ് ഈ ബോംബര്‍ വിമാനങ്ങള്‍.

ഒന്നിന് 700 ദശലക്ഷം ഡോളര്‍ വിലയുള്ള ബി 21 വിമാനം 100 എണ്ണമെങ്കിലും സ്വന്തമാക്കാനാണ് അമേരിക്കന്‍ വ്യോമസേനയുടെ തീരുമാനം. നിര്‍മാണ ഘട്ടത്തിലുള്ള ബി 21 വിമാനം 2026ലോ 2027ലോ യു.എസ് വ്യോമസേനക്ക് കൈമാറുമെന്നാണ് കരുതുന്നത്. നോര്‍ത്ത് റോപ് ഗ്രൂമാന്‍ കമ്ബനിയാണ് അമേരിക്കന്‍ സേനക്ക് വേണ്ടി ബി 21 യുദ്ധവിമാനം നിര്‍മിക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ചെടുത്ത ബി 52, ബി 2, റോക് വണ്‍ ബി 1 ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളുടെ പകരക്കാരനായാണ് ബി 21 ബോംബര്‍ വിമാനങ്ങളുടെ വരവ്. 21ാം നൂറ്റാണ്ടില്‍ അമേരിക്ക ആദ്യമായി നിര്‍മിക്കുന്ന ബോംബര്‍ വിമാനമാണിത്.

2008 ഫെബ്രുവരിയില്‍ ബി 52 വിമാനം ആന്‍ഡേഴ്‌സന്‍ വ്യോമസേന കേന്ദ്രത്തില്‍നിന്ന് പറന്നുയരുന്നതിനിടെ സാങ്കേതിക തകരാര്‍മൂലം തകര്‍ന്നതിനെ തുടര്‍ന്നാണ് യു.എസ് സാങ്കേതിക പിഴവുകള്‍ പരിഹരിച്ച്‌ നവീകരിച്ച അത്യാധുനിക ബോംബര്‍ വിമാനം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

spot_img

Related Articles

Latest news