തൃശൂര്‍ : ഗുരുവായൂരില്‍ അന്നദാനത്തിന് ഒന്നരക്കോടി രൂപ നല്കി മുകേഷ് അംബാനി . ഏകാദശി ദിനത്തോടനുബന്ധിച്ചാണ് അംബാനി അന്നദാനത്തിനായി പണം അടച്ചത് .
ക്ഷേത്രത്തില്‍ ഏകാദശി 2 ദിവസത്തെ വഴിപാട് ഇനത്തിലെ മൊത്തം വരുമാനം 2.95 കോടി രൂപയാണ് . 2 ദിവസങ്ങളിലായി 5846 പേര് നെയ് വിളക്ക് ദര്‍ശനം നടത്തി. ഈ ഇനത്തില്‍ 57.88 ലക്ഷം രൂപ ലഭിച്ചു. ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള നെയ് വിളക്ക് വഴിപാടില്‍ നിന്നാണ് വരുമാനം കൂടുതല്‍.
ഇന്നലെ അര്‍ധരാത്രിയോടെ ദ്വാദശിപ്പണ സമര്‍പ്പണം ആരംഭിച്ചു. കൂത്തമ്ബലത്തില്‍ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികളായ വേദജ്ഞര്‍ക്ക് ദക്ഷിണ സമര്‍പ്പിക്കുന്ന ചടങ്ങാണിത് . പതിനായിരങ്ങളാണ് ഏകാദശി നാളില്‍ ക്ഷേത്രത്തില്‍ എത്തിയത് .
ഏകാദശി ദിവസം രാവിലെ 1 മണിക്കൂര്‍ കാഴ്ചശീവേലി മാത്രമാണ് പതിവ്. ഉച്ച കഴിഞ്ഞ് കാഴ്ചശീവേലി ഉണ്ടാകാറില്ല. എന്നാല്‍ 2 ദിവസം ഏകാദശി ആയതോടെ ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞും മേളത്തോടെ കാഴ്ചശീവേലിയും 3 നേരം സ്വര്‍ണക്കോലം എഴുന്നള്ളിപ്പും നടന്നു . 2 ദിവസവും ഗോതമ്ബ് ചോറും വ്രതവിഭവങ്ങളും അടങ്ങിയ പ്രസാദ ഊട്ട് നല്കി. ഇതില്‍ അരലക്ഷത്തിലേറെ പേര് പങ്കെടുത്തു