ആറ് വയസ്സുകാരിക്കെതിരെ ലൈംഗിക പീഡനം: പ്രതി അറസ്റ്റിൽ

 

മാവൂർ:ആറ് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പാഴൂർ എരട്ടക്കണ്ടത്തിൽ അഷ്ക്കർ എന്ന സുധീന്ദ്രനാണ് അറസ്റ്റിലായത്. കുട്ടിയെ അശ്ലീല വീഡിയോ കാണിച്ചു കൊടുത്തതായും പോലീസ് പറഞ്ഞു.

കുട്ടിയുടെ ഭയപ്പാടിന്റെ കാരണം വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ലൈംഗിക ചൂഷണത്തെപ്പറ്റി അറിവ് ലഭിച്ചത്. വിവരം മനസ്സിലാക്കിയ പ്രതി തൃശൂർ ജില്ലയിലെ പീച്ചിയിലുള്ള അച്ഛൻ അപ്പുക്കുട്ടൻ താമസിക്കുന്ന വീട്ടിലേയ്ക്ക് കടക്കുകയായിരുന്നു. രാത്രി പാഴൂരെ വീട്ടിലെത്തി സാധനങ്ങളെടുത്ത് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. കോടതി പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. സി.ഐ കെ. വിനോദൻ, എസ്.ഐ, വേണുഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, ബിജുഷ, നിഗില, ഷറഫലി, ഗോപാലകൃഷ്ണൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

spot_img

Related Articles

Latest news