ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി. കിലോയ്‌ക്ക് 85,000 രൂപ.

തീവില എന്ന് പറഞ്ഞാല്‍ എത്ര വരും

85,000 രൂപ..? ഏയ് അത്രയും ഉണ്ടെങ്കില്‍ ഒരു ലോഡ് പച്ചക്കറി വാങ്ങാം. ഞാന്‍ പറഞ്ഞത് ഒരു ലോഡ് പച്ചക്കറിയുടെ അല്ല, ഒരു കിലോയുടെ വിലയാണ്. ഞെട്ടണ്ട., ലോകത്തെ ഏറ്റവും വിലയേറിയ പച്ചക്കറിയെക്കുറിച്ച്‌ ഒന്ന് അറിയാ

ഹോപ് ഷൂട്ട്സ് എന്ന പച്ചക്കറിയ്‌ക്കാണ് കിലോയ്‌ക്ക് 85,000 രൂപ വിലയുള്ളത്. അന്താരാഷ്‌ട്ര വിപണിയില്‍ ഒരു ലക്ഷം രൂപവരെ വിലവരും . ഹോപ് എന്ന വള്ളിച്ചെടിയില്‍ ഉണ്ടാകുന്ന പച്ചക്കറിയാണ് ഹോപ് ഷൂട്ട്സ്. ഹ്യൂമുലസ് ലൂപുലസ് എന്നാണ് ഈ ചെടിയുടെ ശാസ്ത്ര നാമം.

അമേരിക്കയാണ് ഹോപ് ഷൂട്ട്സിന്റെ ജന്മദേശം എന്നാണ് പറയപ്പെടുന്നത്. ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളിലും, അമേരിക്കയിലും അധികമായി ഇത് കൃഷി ചെയ്യാറുണ്ട്. തണുപ്പ് കാലത്ത് വളരുന്ന ഇതിനെ ശീതകാല പച്ചക്കറിയായാണ് കണക്കാക്കുന്നത്.

കഞ്ചാവ് ചെടിയുടെ ഗണത്തില്‍പ്പെടുന്ന ഹോപ് ലഹരിയാണെന്നായിരുന്നു ആദ്യ കാലങ്ങളില്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോടെ കൃഷി ചെയ്യാനും ഉപയോഗിക്കാനും ആരംഭിച്ചു. ആറ് മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഹോപ് ചെടിയുടെ ആയുസ്സ് 20 വര്‍ഷമാണ്.

ഹോപ് ഷൂട്ട്സിന്റെ പൊന്നും വിലയ്‌ക്ക് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. പ്രധാനമായും കൃഷി ചെയ്യാനും വിളവെടുപ്പിനും നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഹോപ് ഷൂട്ട്സിനെ ഇത്ര വിലയേറിയത് ആക്കുന്നത്.

സാധാരണ പച്ചക്കറികളെക്കാള്‍ പോഷകമൂല്യങ്ങള്‍ അടങ്ങിയ ഈ പച്ചക്കറി മരുന്ന് നിര്‍മ്മിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ പച്ചക്കറികള്‍ പോലെ വിപണിയില്‍ ഹോപ് ഷൂട്ട്സ് അത്ര സുലഭമല്ല. ഹോപ് ഷൂട്ട്സിന് വലിപ്പവും ഭാരവും കുറവാണ്. ഒരു കിലോ ലഭിക്കണമെങ്കില്‍ 200 ഓളം ഹോപ് ഷൂട്ട്സ് ആവശ്യമാണ്.

ചെടി നട്ടു കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഹോപ് ഷൂട്ട്സ് ഉണ്ടാകുക. ഇവ വിളവെടുക്കുന്നതിലും ശ്രദ്ധ പുലര്‍ത്തണം. യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ഹോപ് ഷൂട്ട്സ് വിളവെടുക്കുക പ്രയാസമാണ്. അതിനാല്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് പച്ചക്കറി വിളവെടുക്കുക.

ബിയറുള്‍പ്പെടെയുള്ള മദ്യം നിര്‍മ്മിക്കാന്‍ ഈ ഹോപ്സ് ചെടിയും ഇതിന്റെ പൂവും ഉപയോഗിക്കുന്നു. ആന്റിബോഡികള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ഹോപ് ഷൂട്ട്സ്. അതുകൊണ്ടു തന്നെ ക്ഷീണം, സമ്മര്‍ദ്ദം, ശ്രദ്ധക്കുറവ്, നാഡികള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് എന്നിവയ്‌ക്ക് ഉത്തമമാണ് ഹോപ് ഷൂട്ട്സ്.

ഈ വില കൂടിയ പച്ചക്കറി നമ്മുടെ രാജ്യത്തും കൃഷി ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശിലെ ചില ഭാഗങ്ങളിലായിരുന്നു ഇത് കൃഷി ചെയ്തിരുന്നത്. എന്നാല്‍ വിപണി ലഭിക്കാത്തതും, വിലയും, പരിപാലിക്കാനുള്ള പ്രയാസവും അതിവേഗം ഈ കൃഷി അപ്രത്യക്ഷമാകാന്‍ കാരണമായി.

spot_img

Related Articles

Latest news