ട്രെയില്‍ തട്ടി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തി ;സംഭവത്തില്‍ ദുരൂഹത

തിരുവനന്തപുരം: ട്രെയില്‍ തട്ടി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.

തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി ശരണ്യയെ ആണ് കഴിഞ്ഞ തിങ്കളാഴ്ച ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരണ്യയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഐഇഎല്‍ടിഎസ് കോച്ചിങ് ക്ലാസിനായി ഇറങ്ങിയതാണ് ശരണ്യ. എന്നാല്‍, കോച്ചിങ് സെന്ററിലേക്ക് പോകാതെ പകരം വക്കത്തുള്ള കൊച്ചച്ചന്റെ വീട്ടിലേക്കാണ് പോയത്. അവിടെനിന്ന് ഇറങ്ങിയ ശരണ്യയെ ശേഷം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലാണ് പിന്നെ ബന്ധുക്കള്‍ കണ്ടെത്തുന്നത്.

ഏഴു മാസം മുന്‍പാണ് ശരണ്യയുടെയും കൊല്ലം പരവൂര്‍ സ്വദേശി വിനോദിന്റെയും വിവാഹം നടന്നത്. ശരണ്യയുടേത് രണ്ടാം വിവാഹമായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും അവിഹിതബന്ധങ്ങള്‍ ആരോപിച്ചും വിവാഹശേഷം ശരണ്യയെ വിനോദും കുടുംബവും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിനു തലേദിവസം ശരണ്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായതായും ‌ബന്ധുക്കള്‍ പറയുന്നു.

spot_img

Related Articles

Latest news