ദുബായ്: പാസ്പോര്ട്ടില് വിസ സ്റ്റാമ്ബിങ് ഒഴിവാക്കിയ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
എമിറേറ്റ്സ് ഐഡി കൈവശമുണ്ടായിരിക്കണം. വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ തടസം നേരിടാതിരിക്കാനാണിത്. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ഏപ്രിലില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ എമിറേറ്റ്സ് ഐഡിയാണ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുക എന്ന് വ്യക്തമാക്കിയിരുന്നു. വിസ സ്റ്റാമ്ബിങിന് ഉപയോഗിക്കുന്ന വിവരങ്ങളെല്ലാം തിരിച്ചറിയല്‍ കാര്‍ഡിലുണ്ട്. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.ഐഡി കൈവശമില്ലാത്തവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൂടുതല്‍സമയം ചെലവഴിക്കേണ്ടി വന്നു അതിവേഗം വിസാ നടപടികളും മറ്റും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. യുഎഇയിലെ ചില എമിറേറ്റ്സുകള്‍ വിസ സ്റ്റാമ്ബിങ് നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ദുബായ് ഉള്‍പ്പെടെ എല്ലാ എമിറേറ്റ്സുകളും ഈ മാസം മുതല്‍ പുതിയ രീതിയിലേക്ക് മാറി. യുഎഇയിലെ തിരിച്ചറിയല്‍ കാര്‍ഡ് ആയിരിക്കും ഇതിന് പകരമായി ഉപയോഗിക്കുക.സമയം ചെലവഴിക്കേണ്ടി വന്നുവെന്ന് അടുത്തിടെ നാട്ടിലെത്തിയവര്‍ പറയുന്നു.