1500 ഇലക്‌ട്രിക് ബസുകളുടെ ഓര്‍ഡര്‍ ദില്ലി സര്‍ക്കാരില്‍ നിന്നും കൈക്കലാക്കി ടാറ്റ മോട്ടോര്‍സ്

ന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സ് ദില്ലി ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷനുമായി (ഡിടിസി) ടാറ്റ മോട്ടോര്‍സിന്റെ ഘടക സ്ഥാപനമായ ടിഎംഎല്‍ സിവി മൊബിലിറ്റി 1500 ഇലക്‌ട്രിക് ബസുകള്‍ വിതരണം ചെയ്യുന്നതിന് കരാറില്‍ ഒപ്പു വച്ചു.

ഈ കരാറിന്റെ ഭാഗമായി ടിഎംഎല്‍ സിവി മൊബിലിറ്റി 1500 ഓളം 12-മീറ്റര്‍ ലോ ഫ്ലോര്‍ എയര്‍ കണ്ടഷന്‍ ബസുകളുടെ വിതരണം, പ്രവര്‍ത്തനം, അറ്റകുറ്റ പണി എന്നിവ 12 വര്‍ഷം നടത്തും എന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുസ്ഥിരവും സൗകര്യ പ്രദവുമായ പൊതു ഗതാഗത സംവിധാനത്തിനായി ഏറ്റവും മികച്ച രൂപകല്‍പ്പനയും സവിശേഷകളും നല്‍കി നിര്‍മ്മിക്കപ്പെട്ടവയാണ് തദ്ദേശീയമായി വികസിപ്പിച്ച ടാറ്റ സ്റ്റാര്‍ ബസ് ഇവികള്‍.

1500 ഇലക്‌ട്രിക് ബസുകള്‍ക്കായി വലിയൊരു കരാര്‍ ഒപ്പ് വെയ്ക്കാനായതില്‍ സന്തുഷ്‍ടരാണെന്ന് ഡല്‍ഹി ട്രാന്‍സ് പോര്‍ട് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ശില്‍പ ഷിണ്ഡെ ഐഎഎസ് വ്യക്തമാക്കി. നഗരത്തിലെ വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന് കാര്‍ബണ്‍ ബഹിര്‍ഗമനവും ശബ്‍ദ മലീനീകരണവും ഇല്ലാത്ത ഇ ബസുകള്‍ സഹായിക്കും. സൗകര്യപ്രദമായ സീറ്റിങും, ആധുനിക സവിശേഷതകളും പുതിയ ബസുകള്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് അനുഭവിക്കാനാകുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഇലക്‌ട്രിക് ബസുകള്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ കരാര്‍ ഒപ്പുവെയ്ക്കാനായത് തീര്‍ച്ചയായും ചരിത്രപരമായ നിമിഷമാണെന്ന് ടിഎംഎല്‍ സിവി മൊബിലിറ്റി സൊലൂഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ അസിം കുമാര്‍ മുഖോപാദ്ധ്യായ പറഞ്ഞു. ഡിടിസിയുമായി ഒരു ദശകത്തില്‍ ഏറെയായുള്ള തങ്ങളുടെ ബന്ധം ശക്തമായി തുടരുകയാണ് എന്നും പരസ്‍പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും അടിത്തറയിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ കരാര്‍ ബന്ധം കൂടുതല്‍ ശക്തമാക്കും. സൗകര്യപ്രദവും സുഖകരവും സുരക്ഷിതവും സുസ്ഥിരവുമായ യാത്രക്ക് വഴിയൊരുക്കുന്നതാവും ഈ ഇലക്‌ട്രിക് ബസുകള്‍ എന്നും കമ്ബനി പറയുന്നു.

ടാറ്റാ മോട്ടോര്‍സ് ബാറ്ററി- ഇലക്‌ട്രിക്, ഹൈബ്രിഡ്, സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ടെക്നോളജി തുടങ്ങിയ ബദല്‍ ഇന്ധന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ഗവേഷണം നടത്തുന്നുണ്ട്. നാളിതുവരെ ടാറ്റ മോട്ടോര്‍സ് 730 ഇലക്‌ട്രിക് ബസുകള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വിതരണം ചെയ്‍തു. ഇവ 55 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച്‌ കഴിഞ്ഞു എന്നും കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

spot_img

Related Articles

Latest news