തിരുവനന്തപുരം: സംസ്ഥാനത്ത് റിലയന്‍സ് ജിയോയുടെ ട്രൂ 5ജി സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ന് മുതല്‍ തിരുവനന്തപുരം നഗരത്തിലാണ് ജിയോയുടെ ട്രൂ 5ജി സേവനം ലഭ്യമാകുക. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ ടവറുകള്‍ക്ക് കീഴില്‍ മാത്രമാണ് 5ജി ലഭിക്കുകയുള്ളൂ. പിന്നീട്, ടവറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ജിയോ 4ജി വരിക്കാര്‍ക്ക് നിലവിലെ സിം ഉപയോഗിച്ച് തന്നെ 5ജി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. 5ജി പിന്തുണയ്ക്കുന്നതിനായി സ്മാര്‍ട്ട്ഫോണിലെ ‘സിം ആന്‍ഡ് മൊബൈല്‍ നെറ്റ്വര്‍ക്ക്’ ഓപ്ഷന് തുറന്നതിനു ശേഷം സിം സെലക്ട് ചെയ്യുക. ഇതില്‍ ‘പ്രിഫേഡ് നെറ്റ്വര്‍ക്ക് ടൈപ്പ്’ സെലക്ട് ചെയ്യുമ്ബോള്‍ 5ജി ഓപ്ഷന് ലഭിക്കുന്നുണ്ടെങ്കില്‍, സ്മാര്‍ട്ട്ഫോണ്‍ 5ജി പിന്തുണയ്ക്കുന്നതാണ്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് കൊച്ചിയില്‍ ട്രൂ 5ജി സേവനങ്ങള്‍ ആരംഭിച്ചത്. ഘട്ടം ഘട്ടമായാണ് സംസ്ഥാനത്തെ ഓരോ നഗരങ്ങളിലും ജിയോ 5ജി സേവനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നത്. 2023 ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ജിയോയുടെ 5ജി സേവനം ലഭിക്കുന്നതാണ്.