പര്‍വത നിരയില്‍ വാഹനം ഇടിച്ചുമറിഞ്ഞ് 23കാരന് ദാരുണാന്ത്യം

റാസല്‍ഖൈമ: പര്‍വത നിരയില്‍ വാഹനം ഇടിച്ചുമറിഞ്ഞ് അറബ് വംശജനായ 23കാരന് ദാരുണാന്ത്യം. യുവാവിന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് അല്‍റംസ് പൊലീസ് സ്റ്റേഷന്‍ ആക്ടിങ് മേധാവി മേജര്‍ അലി അല്‍ അറഹ്ബി പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഓപറേഷന്‍ റൂമില്‍ അപകട വിവരം അറിഞ്ഞയുടന്‍ പൊലീസ് സംഘം സംഭവസ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. നടപടി സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

spot_img

Related Articles

Latest news