ചെന്നൈ; ഭാര്യയെ പേടിപ്പിക്കുന്നതിനായി ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി പിടിയില്‍. വേളാച്ചേരിയില്‍ താമസിക്കുന്ന സതീഷ് ബാബു (35) ആണ് പിടിയിലായത്.
അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയത്.
സതീഷ് ബാബുവിന്റെ ഭാര്യ ഗുരുവായൂര്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്ക് പോകുകയായിരുന്നു. 26നു രാത്രി ഏഴരയോടെയാണ് റെയില്‍വേ കണ്ട്രോള് റൂമില്‍ ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി ട്രെയിനില്‍ പരിശോധന നടത്തിയിരുന്നു. ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് സതീഷ് ബാബു സമ്മതിച്ചു.