പൂനെയിലെ മലയാളി വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങല്‍ ചാത്തുംപാറ സ്വദേശിയാണ്. 47കാരനായ ശാലിഷ് മണ്ഡലപൂജയുടെ ഭാഗമായി നാഗ്പുര്‍ അയ്യപ്പക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കാന്‍ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു.
റെയില്‍വേ സ്റ്റേഷനില്‍ മടങ്ങിവരവിനായി കാത്തുനില്‍ക്കുമ്ബോഴാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. പ്ലാറ്റുഫോമിലെ എമര്‍ജന്‍സി വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഭോസരി ഡിഗ്ഗി റോഡില്‍ ന്യൂ പ്രിയദര്‍ശിനി സ്കൂളിനുസമീപം അനുരാഗിലായിരുന്നു താമസം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം പൂനെയിലെക്ക് കൊണ്ടുവരും. വയലിനുപുറമേ കീബോര്‍ഡ്, റിഥം തുടങ്ങിയവയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അച്ഛന്‍: ശശിധരന്‍. അമ്മ: ലീല. ഭാര്യ: അര്‍ച്ചന. മകന്‍: പ്രീത്. സഹോദരന്‍ ലിജേഷ്.