മുക്കം: ടർഫ് ഓണേഴ്സ് അസോസിയേഷൻ കേരള (TOAK ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാടം പൊയിൽ പുറായിൽ റിസോർട്ടിൽ വെച്ച് അസോസിയേഷൻ അംഗങ്ങളുടെ കുടുംബ സംഗമം നടത്തി .
കോഴിക്കോട് വിജിലൻസ് പോലീസ് സൂപ്രണ്ട് കെ.പി.അബ്ദുൽ റസാഖ് സംഗമം ഉൽഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് പുറായിൽ അധ്യക്ഷത വഹിച്ചു .
ചടങ്ങിൽ ഫിലിപ് മമ്പാടിൻ്റെ മോട്ടിവേഷൻ ക്ലാസും വിവിധ മേഖലകളിൽ മികവ് തെളിയിച്ച അസോസിയേഷൻ അംഗങ്ങളുടെ കുടുംബാംഗങ്ങളായ പ്രതിഭകളെ ആദരിക്കൽ ചടങ്ങും നടന്നു. ചടങ്ങിൽ വെച്ച് സംഘടനയുടെ 2023 ലെ വാർഷിക കലണ്ടറിൻ്റെ പ്രകാശനവും മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ജനറൽ സെക്രട്ടറി എ.കെ.മുഹമ്മദാലി , രക്ഷാധികാരി മോയിൻ കുട്ടി മാസ്റ്റർ , മഠത്തിൽ കരീം ഹാജി , സുബൈർ മാസ്റ്റർ , ഖമറുദ്ധീൻ , റെനീഷ് , കുട്ടി മോൻ , ഷറഫുദ്ധീൻ.
തുടങ്ങിയവർ സംസാരിച്ചു.
ഷാജഹാൻ നന്ദി പറഞ്ഞു.
രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമത്തിൽ വൈകീട്ട് 7 മണിക്ക് ശേഷം അമീൻ പൊന്നാടിൻ്റെ നേതൃത്വത്തിൽ കലാ വിരുന്നും അരങ്ങേറി.
ഡിന്നറോട് കൂടി കുടുംബ സംഗമം അവസാനിച്ചു.