ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ തന്നെ എല്‍ പി ജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച് എണ്ണ വിപണന കമ്പനികള്‍. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപയാണ് ഗ്യാസ് വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചത്.
അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല, അവ നിലവിലുള്ള വിലയില്‍ ലഭ്യമാവുമെങ്കിലും അടുത്ത് തന്നെ വര്‍ധനവ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വിവിധ നഗരങ്ങളിലെ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്
ഡല്‍ഹി- 1768 രൂപ
മുംബൈ- 1721 രൂപ
കൊല്‍ക്കത്ത- 1870 രൂപ
ചെന്നൈ- 1917 രൂപ
വിവിധ നഗരങ്ങളിലെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില
ഡല്‍ഹി- 1053 രൂപ
മുംബൈ- 1052.5 രൂപ
കൊല്‍ക്കത്ത- 1079 രൂപ
ചെന്നൈ- 1068.5 രൂപ
ഒഎംസികള്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വര്‍ധിപ്പിച്ചത്. ഇത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ ആകെ വില 153.5 രൂപയായി ഉയര്‍ത്തി. 2022ല്‍ നാല് തവണയാണ് വില വര്‍ധിപ്പിച്ചത്. 2022 മാര്‍ച്ചില്‍ ആദ്യം 50 രൂപ വര്‍ധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വര്‍ധിപ്പിച്ചു. പിന്നീട് മെയ് മാസത്തില്‍ 3.50 രൂപ ഉയര്‍ത്തി. ഒടുവില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു.