ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടുവെന്ന് കൃഷാനി ഗാദ്വി.’സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്‌പോയ്ന്റില്‍ നില്‍ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല.’നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി.