കൊല്ലം > ഷവര്‍മ, ബാര്‍ബിക്യൂ, ഷവായി, അല്‍ഫാം, കുഴിമന്തി തുടങ്ങിയ അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മയോണൈസ്.
ഭക്ഷ്യവിഷബാധയില്‍ പലപ്പോഴും വില്ലനാകുന്നതും ഈ മയോണൈസാണ്. ന്യൂജന്‍ റെസ്റ്റോറന്റുകളിലെ തീന്‍മേശയില്‍ എത്തുന്ന യുവാക്കളുടെ ഇഷ്‌ടവിഭവമായ മയോണൈസ് പാതി വെന്ത മുട്ടയിലാണ് ഉണ്ടാക്കേണ്ടത്.
എന്നാല്‍, എളുപ്പത്തിന് മിക്ക ഹോട്ടലുകളിലും പച്ചമുട്ട ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് ‘സാല്‍മൊണല്ല’ വൈറസുകള്‍ക്ക് കാരണമാകും. സാധാരണ ഊഷ്‌മാവില്‍ അധികസമയം തുറന്നു വയ്ക്കുമ്ബോഴുണ്ടാകുന്ന പൂപ്പലാണ് മയോണൈസിനെ വില്ലനാക്കുന്നത്. ഇത് മാരക അസുഖങ്ങള്‍ക്കിടയാക്കും. രണ്ടുമണിക്കൂറാണ് പരമാവധി മയോണൈസിന്റെ ആയുസ്സ്. എന്നാല്‍, കടകളില്‍ ഇത് പത്തും പന്ത്രണ്ടും മണിക്കൂറാണ് തുറന്നുവച്ച് ഉപഭോക്താക്കള്‍ക്ക് വിളമ്ബുന്നത്.