എറിക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു.എസ് അംബാസഡറായി നോമിനേറ്റ് ചെയ്തു

വാഷിംഗ്ടണ്‍: ലോസ്‌ആഞ്ചലസ് മുന്‍ മേയര്‍ എറിക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു.എസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും നോമിനേറ്റ് ചെയ്തു.

നോമിനേഷന് സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കണം. അംഗീകാരം ലഭിച്ചാല്‍ നിലവിലെ ഇടക്കാല യു.എസ് അംബാഡസര്‍ എ. എലിസബത്ത് ജോണ്‍സിന് പകരം സ്ഥിര അംബാസഡര്‍ സ്ഥാനത്തേക്ക് എറിക് എത്തും. 2021 ജനുവരിയില്‍ കെന്നത്ത് ജസ്റ്റര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം അഞ്ച് പേരെയാണ് യു.എസ് ഇടക്കാല അംബാസഡര്‍മാരായി നിയമിച്ചത്.

51 കാരനായ എറികിനെ 2021 ജൂലായിലും ഇന്ത്യന്‍ അംബാസഡര്‍ സ്ഥാനത്തേക്ക് ബൈഡന്‍ നോമിനേറ്റ് ചെയ്‌തെങ്കിലും സെനറ്റിന്റെ അംഗീകാരം നേടാനായില്ല. തന്റെ മേയര്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് മേല്‍ ഉന്നയിക്കപ്പെട്ട ലൈംഗികാതിക്രമ പരാതി എറിക് അവഗണിച്ചെന്ന ആരോപണമാണ് അദ്ദേഹത്തിന് സെനറ്റില്‍ പ്രതികൂലമായത്. എന്നാല്‍ ആരോപണം എറിക് നിഷേധിച്ചിരുന്നു.

2013 മുതല്‍ ലോസ്‌ആഞ്ചലസ് മേയറായ എറിക് കഴിഞ്ഞ ഡിസംബര്‍ 12നാണ് പദവി ഒഴിഞ്ഞത്. 2006 – 2012 കാലയളവില്‍ ലോസ്‌ആഞ്ചലസ് സിറ്റി കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. 2001 മുതല്‍ അദ്ദേഹം ലോസ്‌ആഞ്ചലസ് സിറ്റി കൗണ്‍സിലില്‍ വിവിധ പദവികള്‍ വഹിച്ചിരുന്നു. യു.എസ് നേവി റിസര്‍വില്‍ ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news