കിംബര്‍ലി: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ പ്രളയം. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നു ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടനിലയിലാണ്.
നിരവധി ആളുകളെ പ്രളയമേഖലയില്‍നിന്നു സൈന്യത്തിന്‍റെ സഹായത്തോടെ രക്ഷപ്പെടുത്തി.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത പ്രളയമാണിതെന്ന് അടിയന്തര സേവന മന്ത്രി സ്റ്റീഫന്‍ ഡോസണ്‍ പറഞ്ഞു.
കിംബര്‍ലി സംസ്ഥാനത്തെയാണ് പ്രളയം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എല്ലി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കനത്ത മഴ പെയ്തതാണ് പ്രളയത്തിനു കാരണമായത്. കണ്ണെത്താത്ത ദൂരത്തോളം ജലം വ്യാപിച്ചുകിടക്കുകയാണെന്ന് ഡോസണ്‍ അറിയിച്ചു.