സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനി അവധി നല്‍കുമോ ? തീരുമാനം ഇന്ന്

ര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനി അവധി നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. സര്‍ക്കാര്‍ ഇന്ന് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

ചീഫഅ സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലൈനായാണ് യോഗം.

നാലാം ശനി അവധിയാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ആലോചന. ഇതിനായി രാവിലത്തേയും വൈകീട്ടത്തേയും സമയക്രമത്തില്‍ മാറ്റം വരും. സര്‍വീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.

ഇന്നത്തെ യോഗത്തില്‍ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കും. ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ചര്‍ച്ച. ഒരു ജീവനക്കാരന്‍ മരണപ്പെട്ടാല്‍ ഒരു വര്‍ഷത്തിനകം ഉണ്ടാകുന്ന ഒഴിവുകളില്‍ ആശ്രിത നിയമനം നടത്താം. അല്ലാത്തപക്ഷം പത്ത് ലക്ഷം രൂപയുടെ ധനസഹായം നല്‍കാനും തീരുമാനമായേക്കും.

spot_img

Related Articles

Latest news