സ്ത്രീകള്‍ പുരുഷ ഡോക്ടറെ കണ്ട് ചികിത്സ തേടരുത് : താലിബാന്‍ ഭരണകൂടം

കാബൂള്‍: സ്ത്രീകള്‍ പുരുഷ ഡോക്ടറെ കണ്ട് ചികിത്സ തേടരുതെന്ന് താലിബാന്‍ ഭരണകൂടം.ബാല്‍ഖ് പ്രവിശ്യയിലെ ആശുപത്രികളില്‍ പുരുഷ, സ്ത്രീ ജീവനക്കാരെ വേര്‍തിരിക്കുമെന്നും സ്ത്രീകളായ രോഗികളുടെ മുറിയില്‍ പ്രവേശിക്കുന്നതിന് പുരുഷ ഡോക്ടര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മാളുകളില്‍ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ എല്ലാ ബ്യൂട്ടി പാര്‍ലറുകളും അടച്ചുപൂട്ടും, ബഘ്‌ലാന്‍ നഗരത്തില്‍ സ്ത്രീകള്‍ക്ക് ബ്യൂട്ടി പാര്‍ലറുകള്‍ നടത്താന്‍ കെട്ടിടങ്ങള്‍ നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കി. സര്‍വകലാശാലകളില്‍ പഠിക്കുന്നതിനും എന്‍.ജി.ഒകളില്‍ ജോലി ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയതില്‍ വലിയ പ്രതിഷേധം നടന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍.

spot_img

Related Articles

Latest news