തിരുവനന്തപുരം: ഉപയോഗിച്ച വൈദ്യുതിയും അതിന്റെ തുകയും കാണിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ വരുന്ന ഏപ്രില്‍ മുതല്‍ കേരളത്തിലും നിലവില്‍വരുന്നു.
കെ.എസ്.ഇ.ബിക്ക് നല്ല വരുമാനമുള്ള പതിനാല് ഡിവിഷനുകളിലെ 37ലക്ഷം കണക്ഷനുകളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. സ്ലാബ് സമ്ബ്രദായം ഇല്ലാതാവും. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണമടച്ചാല്‍ മതിയെന്ന ഗുണവുമുണ്ട്. ഫിക്സഡ് ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ രാത്രി നിരക്ക് കൂടുതലായിരിക്കും.മീറ്റര്‍ സ്ഥാപിക്കുന്നതും വൈദ്യുതി ബില്‍ ഈടാക്കുന്നതും സ്വകാര്യ സ്ഥാപനമാണ്. കെ.എസ്.ഇ.ബിക്ക് പണം കൈമാറുന്നത് ഈ സ്ഥാപനമായിരിക്കും. പുതിയ കണക്ഷന്, അറ്റകുറ്റപ്പണികള്‍, വൈദ്യുതി വിതരണം തുടങ്ങിയ ചുമതലകള്‍ കെ.എസ്.ഇ.ബി തുടരും.മാസം 200യൂണിറ്റില്‍ കൂടുതലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ എന്നിവര്‍ക്കാണ് സ്മാര്‍ട്ട് മീറ്റര്‍ വയ്ക്കുന്നത്.കെ.എസ്.ഇ.ബിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനും പദ്ധതി അനിവാര്യമാണെന്ന് ബോധ്യമായതോടെ മന്ത്രിസഭയാണ് അനുകൂല തീരുമാനമെടുത്തത്.
വീട് പൂട്ടിക്കിടന്നാലും വൈദ്യുതി ഉപയോഗിക്കാതിരുന്നാലും ചാര്‍ജ് ഇല്ല. വൈകിട്ട് 6മുതല്‍ 10വരെ വൈദ്യുതി നിരക്ക് കൂടും
മാെബൈല്‍ പോലെ ചാര്‍ജ് തീര്‍ന്നാല്‍ ഡിസ് കണക്ടാവും. റീചാര്‍ജ് ചെയ്താല്‍ കണക്ഷന് ആ നിമിഷം പുനഃസ്ഥാപിക്കും
സ്മാര്‍ട്ട് മീറ്ററിന് വില 6000രൂപ
ഉപഭോക്താക്കള്‍ വില നല്‍കേണ്ട
മീറ്റര്‍ വാടക 65 രൂപവരെയാകാം