കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

റിയാദ്: കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹയിലെ കെ എംസിസി ഓഫിസിൽ നടന്ന വാർഷിക കൗൺസിൽ മീറ്റ് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

സിദ്ധീഖ് തുവൂർ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി റിട്ടേണിങ് ഓഫിസറായി യൂപി മുസ്തഫ,
സെൻട്രൽ കമ്മിറ്റി നീരിക്ഷകനായി സിദ്ധീഖ് കോങ്ങാട്, മലപ്പുറം ജില്ലാ നീരിക്ഷകനായി കുഞ്ഞിപ്പ തവനൂർ എന്നിവർ പങ്കടുത്തു

അഡ്വ: ശരീഫ് (ചെയർമാൻ)
സിദ്ധീഖ് തുവൂർ (പ്രസിഡന്റ്‌)
ഫസലുൽ റഹിമാൻ കരുവാരകുണ്ട് (ജനറൽ സെക്രട്ടറി)
അനീസ് ബാബു വണ്ടൂർ (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

ജസീം കരുവാരകുണ്ട് , സഫീർ തുവൂർ ,സജീർ കാളികാവ് ,നബീൽ വണ്ടൂർ ,റെനീഷ് വണ്ടൂർ

എന്നിവർ വൈസ് പ്രസിഡന്റും
അഷ്‌റഫ് ഒഡാല , ജംഷീർ കരുവാരകുണ്ട് ,ഹിദായത്തുള്ള തുവൂർ ,മുഹ്‌സിൻ പോരൂർ ,യാസീൻ അടക്കാകുണ്ട് എന്നിവരെ സെക്രട്ടറി മാരായും തെരഞ്ഞെടുത്തു .

spot_img

Related Articles

Latest news