ഓമശ്ശേരി:എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ മുൻ സെക്രട്ടറിയും മർക്കസ് നോളജ് സിറ്റിയിൽ പഠിക്കുന്ന എൽ എൽ ബി അവസാന വർഷ വിദ്യാർത്ഥിയുമായ നടമ്മൽ പൊയിൽ- ഉരാളുകണ്ടിയിൽ UK സ്വദഖത്തുള്ള സഖാഫി (33) മരണപ്പെട്ടു. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഭാര്യ:ഹഫ്സത്ത് (കൈതപ്പൊയിൽ). മക്കൾ: ഫാത്തിമ സഹല,ഫാത്തിമ സൽവ,ഫാത്തിമ സുബീഹ. പിതാവ്:പരേതനായ ചെങ്ങറഅബ്ദുറഹ്മാൻ ഹാജി.
മാതാവ്:ഫാത്തിമ സഹോദരങ്ങൾ:യുപി ജലീൽ സഖാഫി,അബ്ബാസ് (ഒമാൻ),
സൽമ (കൊളത്തക്കര),ആമിന ഷംന(കൊടുവള്ളി), സൈഫുന്നിസ (ഓമശ്ശേരി).
ഓമശ്ശേരി ചോലക്കൽ പള്ളി ദർസിൽ പഠിക്കുകയും ഓമശ്ശേരി സുനനുൽഹുദ മദ്‌റസയിൽ ഒരു വർഷം ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. എസ് എസ് എഫിൻറെ
സജീവ പ്രവർത്തകനും മുൻ ജില്ലാ എക്സിക്യൂട്ടീവ് അംഗമായും മറ്റു പ്രധാന ജില്ലാതല ചുമതലകളും വഹിച്ചിട്ടുണ്ട്.
ഖബറടക്കം രാവിലെ 10 മണിക്ക് പുതിയോത്ത് ജുമാമസ്ജിദിൽ.