കുവൈത്തിലേക്കുള്ള യാത്ര നിരോധനത്തിൽ ഇളവ്

കുവൈറ്റ് : കോവിഡ് വ്യാപനം മൂലം നിർത്തിവച്ചിരുന്ന യാത്ര നിരോധനം 21 മുതൽ പുനരാരംഭിക്കും . എന്നാൽ ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനങ്ങൾക്കു അനുവാദം ഇതുവരെ തുടങ്ങിയിട്ടില്ല.

ഇന്ത്യയിൽ നിന്ന് വരുന്നവർ പഴയതു പോലെ 14 ദിവസത്തെ ക്വാറന്റൈൻ മറ്റു രാജ്യങ്ങളിൽ പൂർത്തിയാക്കി കുവൈത്തിലേക്ക് പ്രവേശിക്കാം. ഇപ്പോൾ ദുബായിലും മറ്റും കുടുങ്ങി കിടക്കുന്നവർക്കു പുതിയ മാറ്റം ഏറെ സഹായകരമാകും. കുവൈത്തിൽ എത്തുന്നവർക്ക് 7 ദിവസം സ്വന്തം ചെലവി‍ൽ ഹോട്ടൽ ക്വാറൻ‌റീനും 7 ദിവസം ഹോം ക്വാറൻ‌റീനും നിര്ബന്ധമാണ് .വിമാനത്താവളത്തിലും ഏഴാം ദിവസവും ആർടി പിസിആർ പരിശോധന നടത്തും. മൊസാഫർ ആപ്പിലൂടെ ഹോട്ടൽ ബുക്കിംഗ് നടത്തിയിരിക്കണം

spot_img

Related Articles

Latest news