ഇന്ത്യയുടെ ‘മെട്രോ മാൻ’ ബിജെപി യിലേക്കോ ?

കോഴിക്കോട് : മെട്രോമാൻ ഇ ശ്രീധരൻ ബിജെപി യിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇലക്ഷന് മുന്നോടിയായി കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപി യുടെ വിജയ യാത്രയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

യുഡിഫ് ഉം എൽഡിഎഫ് ഉം പല ഘട്ടങ്ങളിലായി അദ്ദേഹത്തെ ഉപദ്രവിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ പാർട്ടിയിലേക്ക് വരുന്നത് പാർട്ടിക്ക് മുതൽകൂട്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞടുപ്പിലെ പരാജയത്തിന് നേതൃത്വം മറുപടി പറയേണ്ടി വരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഗ്രൂപ് പോരിൽ ബുദ്ധിമുട്ടുന്ന കേരളത്തിലെ ബിജെപി ക്കു ആശ്വാസമാകും ഇ. ശ്രീധരന്റെ വരവ്.

spot_img

Related Articles

Latest news