ജിദ്ദ: ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ സൗദി ഗ്രാന്‍ഡ് കാറോട്ട മത്സരത്തിന് ജിദ്ദ കോര്‍ണിഷില്‍ ഒരുക്കം ആരംഭിച്ചു.
കോര്‍ണിഷിലെ അതിശയിപ്പിക്കുന്ന അതിവേഗ കാറോട്ട മത്സര ട്രാക്കിലാണ് തയാറെടുപ്പുകള്‍ പുരോഗമിക്കുന്നത്. കാറോട്ട മത്സര രംഗത്തെ ശ്രദ്ധേയമായ ഫോര്‍മുല വണ്‍ മത്സരം ജിദ്ദയില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെയാണ്. ഇത്തവണ മത്സരം കൂടുതല്‍ ആവേശകരവും ആകര്‍ഷകവുമാക്കാനുള്ള തയാറെടുപ്പുകളാണ് സംഘാടകര്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നാണ് കാറോട്ട മത്സരത്തിലെ ലോകചാമ്ബ്യന്മാര്‍ അണിനിരന്ന എസ്.ടി.സി ഫോര്‍മുല വണ്‍ ജിദ്ദ കോര്‍ണിഷില്‍ നടന്നത്. മത്സരം കാണാന്‍ രാജ്യത്തിനകത്തും പുറത്തുംനിന്ന് നിരവധി മോട്ടോര്‍ സ്പോര്‍ട്സ് ആരാധകരാണ് ജിദ്ദയിലെത്തിയത്. മത്സരം ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ച സമ്മാനിക്കാന്‍ മത്സര ട്രാക്കിെന്‍റ ആയുസ്സ് വര്‍ധിപ്പിക്കുകയും അത് കൂടുതല്‍ ആവേശകരമാക്കുകയും ചെയ്യാനുള്ള ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് സൗദി മോട്ടോര്‍ സ്‌പോര്‍ട്‌സ് കമ്ബനി സി.ഇ.ഒ മാര്‍ട്ടിന്‍ വിറ്റേക്കര്‍ പറഞ്ഞു. ജിദ്ദയില്‍ ഇനിയുമേറെക്കാലം മത്സരം നടത്താന്‍ സഹായിക്കുന്ന ട്രാക്ക് സജ്ജീകരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് ഇന്‍റര്‍നാഷനല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന്‍, ഫോര്‍മുല വണ്‍ എന്നീ സംഘാടകര്‍ക്കുകീഴില്‍ നടക്കുന്നത്.
ഫോര്‍മുല വണ്‍, ഇന്‍റര്‍നാഷനല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന്‍ എന്നിവയുമായി സഹകരിച്ച് ഡ്രൈവര്‍മാരുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് ട്രാക്കിെന്‍റ മൂലകളില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ 10 മാസത്തിനിടെ ജിദ്ദ കോര്‍ണിഷ് ട്രാക്കില്‍ നടന്ന ജോലികള്‍ എന്തെല്ലാമെന്ന് വിശദീകരിച്ചു. പല തിരിവുകളിലും തടസ്സങ്ങള്‍ നീക്കി. ഇത് മുന്നോട്ടുള്ള കാഴ്ചക്ക് സഹായിക്കുന്നതാണ്. സൗദി ഫോര്‍മുല വണ്‍ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നാണ്. ഫോര്‍മുല ഇ, എക്‌സ്ട്രീം ഇ, സൗദി ഡാക്കര്‍ റാലി എന്നിവയോടുള്ള വര്‍ധിച്ച താല്‍പര്യത്തിനൊപ്പം ഫോര്‍മുല വണ്‍ മത്സരവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു.