സൗദിയില്‍ പുതിയ മലിനീകരണ വിരുദ്ധ നിയമം

യാംബു: സൗദിയില്‍ പുതിയ മലിനീകരണ വിരുദ്ധ നിയമം കര്‍ശനമായി നടപ്പാക്കി അധികൃതര്‍. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ വലിയ സാമ്ബത്തിക പിഴയാണ് ചുമത്തുന്നത്.

യാംബുവില്‍ റോഡിലേക്ക് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ പാകിസ്താനി യുവാവിന് 1000 റിയാലിന്‍റെ പിഴ കിട്ടി. നേരത്തെ സമാനമായ കുറ്റം ചെയ്ത ഇയാള്‍ക്ക് 500 റിയാലിന്‍റെ പിഴ ചുമത്തിയിരുന്നു. തെറ്റ് ആവര്‍ത്തിച്ചത് കൊണ്ടാണ് ഇത്തവണ 1,000 റിയാലിെന്‍റ പിഴ കിട്ടിയത്. യാംബുവില്‍ തന്നെ ബേക്കറിയില്‍നിന്ന് ഈത്തപ്പഴം വാങ്ങിയ മലയാളി യുവാവ് കഴിച്ച ശേഷം കുരു കടയുടെ മുന്നില്‍ വലിച്ചെറിഞ്ഞത് കണ്ട പൊലീസ് ഉടന്‍ 500 റിയാലിെന്‍റ പിഴ ചുമത്തി.

മാലിന്യ സംസ്കരണ നിയമത്തിെന്‍റയും നിര്‍വഹണ ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള ലംഘനങ്ങളെ തരംതിരിച്ച്‌ പിഴകള്‍ എന്തെല്ലാമെന്ന് അടുത്തിടെ നാഷനല്‍ സെന്‍റര്‍ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്‍റ് വ്യക്തമാക്കിയിരുന്നു.

നടക്കുേമ്ബാഴോ വാഹനങ്ങളില്‍നിന്നോ കെട്ടിടങ്ങളുടെ ജനാലകളിലൂടെയോ മാലിന്യമോ ഭക്ഷണാവശിഷ്ടമോ വലിച്ചെറിയുകയോ പൊതുവിടങ്ങളില്‍ തുപ്പുകയോ ചെയ്താല്‍ 200 മുതല്‍ 1,000 റിയാല്‍ വരെ പിഴയാണ് പിഴ. അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന പാത്രങ്ങള്‍ക്കുള്ളിലെ മാലിന്യം പുറത്തേക്ക് കളയുകയോ അലക്ഷ്യമായി ഇടുകയോ ചെയ്താല്‍ 1,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തും.

ഓടുന്ന വാഹനങ്ങളില്‍നിന്ന് സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെട്ടാലും നടപടിയെടുക്കും. യാത്രക്കാര്‍ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞില്ലെങ്കില്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും പരിസര ശുചീകരണം കൃത്യമായി പാലിക്കണം.

പിക്‌നിക് സംഘങ്ങള്‍ മാലിന്യങ്ങള്‍ ഉപേക്ഷിച്ചുപോകുന്ന പ്രവണതയും അവസാനിപ്പിക്കണം. റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മലിനീകരണത്തിനെതിരായ നിയമം കര്‍ശനമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news