രണ്ടര വയസുകാരന്‍ ബഹ്റൈനില്‍ നിര്യാതനായി

നാമ: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ രണ്ടര വയസുകാരന്‍ ബഹ്റൈനില്‍ നിര്യാതനായി. കൊടുവള്ളി കരുവന്‍പൊയില്‍ നിസാറിെന്റയും സലീനയുടെയും മകന്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്.

ഒമ്ബത് മാസത്തോളം കിങ് ഹമദ് ഹോപ്റ്റലില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യത്തോടെ വീട്ടിലേക്ക് മാറ്റിയ കുട്ടിയെ അസുഖം കൂടിയതിനെത്തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. മൃതദേഹം ബഹ്റൈനില്‍ തന്നെ ഖബറടക്കും. ഫാത്തിമ നഫ്‍ലിന്‍, മുഹമ്മദ് നസ്മില്‍ എന്നിവര്‍ സഹോദരങ്ങളാണ്.

spot_img

Related Articles

Latest news