കോഴിക്കോട്:വെസ്റ്റ് കോസ്റ്റ് എക്സപ്രസ്സിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് രണ്ടുപേർ കണ്ണൂരിൽ വെച്ച് പറയുന്നത് കേട്ടെന്ന് പോലീസിന്റെ എമർജൻസി കൺട്രോൾ റൂമിൽ ഫോൺ മുഖേന അറിയിച്ച വെസ്റ്റ് ബംഗാൾ നദിയ ജില്ലക്കാരനായ സൗമിത്ര മൊണ്ടൽ (20) നെയാണ് കോഴിക്കോട് റെയിൽവെ പോലീസ് സ്റ്റേഷൻ എസ് .ഐ . പി. ജംഷീദ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കണ്ണൂരിൽനിന്ന് ചെന്നൈയിലേയ്ക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സപ്രസ്സിൽ റിസർവ് ചെയ്തിരുന്ന സൗമിത്ര മൊണ്ടൽ രാത്രി പത്തുമണിയോടെ ഫ്ലാറ്റ്ഫോമിലെത്തി കാമുകിയെ ഫോൺ വിളിച്ച് കൊണ്ടിരിക്കെ 01.45 മണിക്ക് വെസ്റ്റ്കോസ്റ്റ് ട്രെയിൻ പോയതറിഞ്ഞിരുന്നില്ല. തുടർന്ന് ഷൊർണ്ണൂരിലെത്തിയാൽ ചെന്നൈയിലേക്ക് ട്രെയിൻ ലഭിക്കുമെന്ന് ചോദിച്ച് മനസിലാക്കിയ പ്രതി തൊട്ടുപിറകിൽ വന്നിരുന്ന സമ്പർക്കക്രാന്തി എക്സ്പ്രസ്സിൽ
ജനറൽ ടിക്കെറ്റെടുത്ത് യാത്ര ചെയ്യുകയും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 20 മിനുറ്റ്
വൈകിയാൽ അതിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നും, ചെന്നയിൽ നിന്ന്
ഹൗറയിലേക്ക് എ സി റിസർവേഷൻ ടിക്കറ്റ് ഉള്ളതിനാൽ എന്ത് വിലകൊടുത്തും
എത്താൻ ശ്രമിച്ച പ്രതി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വെസ്റ്റ് കോസ്റ്റ്
എക്സ്പ്രസ്സിൽ ഒരു ബക്കറ്റിൽ ബോംബ് വെച്ചതായി കണ്ണൂരിൽ നിന്നും രണ്ട് പേർ
പറയുന്നത് കേട്ടിരുന്നെന്ന് അറിയിക്കുകയായിരുന്നു.
ട്രെയിൻ കോഴിക്കോട് വിട്ടതിനാൽ
തിരൂരിലും, തുടർന്ന് ഒന്നര മണിക്കൂർ ഷൊർണ്ണൂരിലും പോലീസും , ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് RPF, തുടങ്ങിയവർ ചെക്കിംഗ് നടത്തുകയും ചെയ്തിരുന്നു.ആയതിനൽ ട്രെയിൻ 2 മണിക്കൂർ വൈകുകയും ചെയ്തിരുന്നു. മൊബൈൽ ഓഫ് ചെയ്തിരുന്നതിനാൽ വിളിച്ചയാളെ അന്വേഷിച്ച് കണ്ടെത്താൻ
സാധിച്ചിരുന്നില്ല.
സമ്പർക്ക ക്രാന്തി എക്സ്പ്രസ് ഷൊർണ്ണൂരിൽ എത്തിയപ്പോൾ പ്രതി വെസ്റ്റ് കോസ്റ്റിലേക്ക് മാറി കയറുകയും മിഷൻ സക്സസ് ആയി എന്ന വിവരം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു.കൺട്രോൾറൂമിൽ വിളിച്ചയാളെ അന്വേഷിച്ച് കണ്ടെത്താൻ സാധിക്കാത്തതിനാൽ മൊബൈൽ നമ്പറിന്റെ വിവരം ശേഖരിച്ചതിൽ പ്രതി വെസ്റ്റ്
ബംഗാൾ സ്വദേശിയാണെന്ന് മനസ്സിലായതിൽ പ്രതി വെസ്റ്റ് കോസ്റ്റ് എക്സപ്രസിൽ
യാത്ര ചെയ്യേണ്ട ആളാകുമെന്നും ചെന്നൈയിൽ നിന്ന് കണക്ഷൻ ട്രെയിൻ
ഉണ്ടാകുമെന്നും എസ്.ഐ. പി.ജംഷീദിന് സംശയം തേന്നിയതിൽ RPF മായി ബന്ധപ്പെട്ട് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ റിസർവേഷൻ ചാർട്ട് പരിശോധിച്ചതിൽ പ്രതിക്ക് എസ് 9 കോച്ചിൽ റിസർവേഷൻ ഉള്ളതായി കാണുകയും ചെയ്തു.അപ്പോഴേക്കും ട്രെയിൻ ഉച്ചയോടെ ജേലാർ പേട്ട കഴിഞ്ഞിരുന്നു . തുടർന്ന് RPF കണ്ണൂർ ഇൻസ്പെക്ട ബിനോയി ആന്റണി ഇടപെട്ട് ചെന്നൈ സെൻട്രൽ RPF നെ ബന്ധപ്പെടുകയും കാട്പാടിയിൽ വെച്ച് പ്രതിയെ കണ്ടെത്തുകയും ചെന്നൈ സെൻട്രലിൽ ഇറക്കുകയും കേഴിക്കോട് റെയിൽവെ പോലീസിന് ചെന്നൈയിൽ വെച്ച് കൈമാറുകയും ചെയ്യുകയാണുണ്ടായത് വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലയിലെ അംബേദ്കർ കോളേജിൽ സ്കോളർഷിപ്പോടെ ബി എ ഹിസ്റ്ററി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് പ്രതി . ഒന്നര മാസം മുൻപാണ് പ്രതി കണ്ണൂരിലേക്ക് അച്ഛന്റെ കൂടെ ജോലിക്കായി വന്നത് RPF കണ്ണൂർ ഇൻസ്പെക്ടർ ബിനോയി ആന്റണി കേഴിക്കോട് റെയിൽവെ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ ശ്രീകുമാർ, എസ് .സി.പി ഒ ഹരീഷ് കുമാർ, മനാഫ് എന്നിവരുടെ ശ്രമഫലമായാണ് പ്രതിയെ പിടികൂടാൻ സാധിച്ചത് .