അബൂദബി വിമാനത്തില്‍ അര്‍ധനഗ്നയായി ബഹളമുണ്ടാക്കിയ യുവതി പിടിയില്‍

ദുബൈ: അബൂദബിയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കുകയും അര്‍ധനഗ്നയായി ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്ത യുവതി പിടിയില്‍.

ഇറ്റാലിയന്‍ യുവതിയാണ് തിങ്കളാഴ്ച പുറപ്പെട്ട വിസ്താര എയര്‍ലൈനില്‍ ബഹളമുണ്ടാക്കിയത്. മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇക്കോണമി ക്ലാസില്‍ ടിക്കറ്റെടുത്ത യുവതി ബിസിനസ് ക്ലാസില്‍ ഇരിക്കണമെന്നാവശ്യപ്പെട്ടാണ് ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് വസ്ത്രം അഴിച്ചുവെച്ച്‌ ഭാഗികമായി നഗ്നയായ അവസ്ഥയില്‍ വിമാനത്തില്‍ നടക്കുകയും ക്രൂ അംഗങ്ങളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് വിമാനത്തിലെ ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്‍കുകയും നടപടിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. സംഭവം വിമാനക്കമ്ബനി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു യാത്രക്കാര്‍ക്ക് ശല്യമായതും സുരക്ഷാ ഭീഷണിയാകുന്ന രൂപത്തില്‍ പ്രവര്‍ത്തിച്ചതും കാരണമാണ് പൊലീസ് നടപടിക്ക് ശിപാര്‍ശ ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പിടികൂടിയശേഷം മെഡിക്കല്‍ പരിശോധന നടത്തി റെക്കോഡ് വേഗത്തില്‍ പൊലീസ് കേസില്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചു. കോടതി പിന്നീട് യുവതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news