ട്രാഫിക് കാമറകള്‍ ‘പണി’ തുടങ്ങാറായി, ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കും, 1000 ഹൈടെക് കാമറകള്‍ മിഴിതുറക്കും

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കുന്നതിന് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള 726 നിര്‍മ്മിത ബുദ്ധി കാമറകളുള്‍പ്പെടെ (എ.ഐ.എ.എന്‍.പി.ആര്‍) 1000 പുതിയ ഹൈടെക് കാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങാനുള്ള ഗ്രീന്‍ സിംഗ്നല്‍ ഇന്ന് നടക്കുന്ന മന്ത്രിസഭയോഗം നല്‍കിയേക്കും.

 

കാമറകള്‍ പ്രവര്‍ത്തിക്കുന്നതിന് തടസമായിരുന്ന സെര്‍വര്‍ പ്രശ്നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഗതാഗതവകുപ്പിനെ അറിയിച്ചിരുന്നു. വാഹന ഉടമകളില്‍ നിന്നു വന്‍തോതില്‍ പിഴ ഈടാക്കല്‍ ലക്ഷ്യമിടുന്ന പദ്ധതിയാതിനാല്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. കാമറകളും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുന്നപ്രവര്‍ത്തനവും വാഹന ഉടമയെ പിഴ വിവരം അറിയിക്കുന്ന അട്ടോമെറ്റിക് സംവിധാനവും സര്‍വര്‍ മുഖേന ശരിയായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് കാമറകള്‍ പ്രവര്‍ത്തിക്കുന്ന് വൈകിയത്. സെപ്തബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

236 കോടി മുതല്‍മുടക്കിലാണ് കെല്‍ട്രോണ്‍ മുഖേന കാമറകള്‍ സ്ഥാപിച്ചത്. പ്രവര്‍ത്തിച്ചു തുടങ്ങുമ്ബോള്‍ ലഭിക്കുന്ന വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചും ധാരണയായി. 14 ജില്ലകളിലും ഓരോ കണ്‍ട്രോള്‍ റൂമും ഒരു കേന്ദ്ര കണ്‍ട്രോള്‍ റൂമും സജ്ജമായിട്ടുണ്ട് . ഇവിടെയെല്ലാം ആര്‍.ടി.ഒ, എം.വി.ഐ, എ.എം.വി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു പുറമേ പിഴയടയ്ക്കാനുള്ള ചെലാന്‍ പ്രോസസിംഗ് സ്റ്റാഫിനെയും നിയോഗിക്കും.

നിയമലംഘനങ്ങള്‍

സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്രചെയ്യുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക.

നമ്ബര്‍ ബോര്‍ഡ് സ്‌കാന്‍ ചെയ്ത് വാഹന്‍ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കും. രേഖകള്‍ കൃത്യമല്ലെങ്കില്‍ കാമറ കണ്ടെത്തും

പെര്‍മിറ്റ്, ഇന്‍ഷ്വറന്‍സ്, ഫിറ്റ്നസ്, രജിസ്‌ട്രേഷന്‍ എന്നിവയില്ലാത്ത വാഹനങ്ങളെ തിരിച്ചറിഞ്ഞും പിഴ ഈടാക്കും

രാപകല്‍ ഭേദമില്ലാതെ

കാമറകള്‍ രാപകല്‍ കുറ്റം കണ്ടെത്തുന്നതാണ് വാഹനം ഓടിക്കുന്നവര്‍ക്ക് വെല്ലുവിളിയാകുന്നത്. സ്കൂള്‍ പരിധിയില്‍ 30 കിലോമീറ്ററും സംസ്ഥാന പാതയില്‍ 50 കിലോമീറ്ററുമാണ് വേഗപരിധി. കാമറ 24 ണിക്കൂറും പ്രവര്‍ത്തിക്കുന്നതാകയാല്‍ രാത്രിയിലും ഈ നിയമം പാലിക്കേണ്ടിവരും.

spot_img

Related Articles

Latest news