കണ്ണൂർ: കണ്ണൂരിൽ ഗർഭിണിയായ യുവതിയേയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്കു പോവുകയായിരുന്ന കാറിന് തീപിടിച്ചു. ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു.
കുറ്റ്യാട്ടൂർ സ്വദേശിയായ പ്രജിത്ത് (35), ഭാര്യ റീഷ (26) എന്നിവരാണു മരിച്ചത്. ഇന്നുരാവിലെ 11 ഓടെ കണ്ണൂർ ഫയർഫോഴ്സ് ഓ ഫീസിനു സമീപമായിരുന്നു അപകടം.ജില്ലാ ആശുപത്രിയിലേക്ക് എത്തുന്നതിനിടെ കാറിനു തീപിടിക്കുകയായിരുന്നു. കാറിനുള്ളിൽ ആറുപേരായിരുന്നു ഉണ്ടായിരുന്നത്.പിൻസീറ്റിലിരുന്ന കുട്ടിയുൾപ്പെടെ നാലുപേരെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. കാറിനു തീപിടിച്ചയുടനെ മുൻവശത്തെ ഡോറുകൾ ലോക്കായതാണ് രണ്ടുപേരുടെ മരണകാരണം.