രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ 2023 അവസാനത്തോടെ ഓടിതുടങ്ങും

ല്‍ഹി : രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ 2023 അവസാനത്തോടെ ഓടിതുടങ്ങും. കേന്ദ്ര റഎയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാ്കകാര്യം വ്യക്തമാക്കിയത്.

കല്‍ക-ശിംല പോലുള്ള സാംസ്‌കാരിക പൈതൃക നഗരങ്ങളിലാകും ആദ്യം ട്രെയിന്‍ ഓടി തുടങ്ങുകയെന്ന് അദ്ദേം വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വേ ഹൈഡ്രജന്‍ ഇന്ധനം അടിസ്ഥാനപ്പെടുത്തി ഓടുന്ന ട്രെയിന്‍ നോര്‍ത്തേണ്‍ റെയില്‍വേ സ്‌റ്റേന്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍മിക്കുകയാണെന്നും, ഹരിയാനയിലെ സോണിപത്-ജിന്ധില്‍ പരീക്ഷണയോട്ടെ നടത്തുമെന്നും റെയില്‍വേ മന്ത്രി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 2023 ഓടെ പൈതൃക പാതകളെല്ലാം ഹൗഡ്രജന്‍ ട്രെയിന്‍ കൈയടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇക്കുറി റെയില്‍വേക്കായി ബജറ്റില്‍ വകയിരുത്തിയത്. 2.42 ലക്ഷം കോടി രൂപയാണ് റെയില്‍വേക്ക് വേണ്ടി നീക്കി വച്ചത്.

spot_img

Related Articles

Latest news