ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. തമിഴ്നാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചെന്നൈയിലെ വസതിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു വാണി ജയറാം അന്തരിച്ചത്. 77 വയസ്സായിരുന്നു.
2018ല്‍ ഭര്‍ത്താവ് ജയറാം മരണപ്പെട്ടതിന് ശേഷം ചെന്നൈ ഹാഡോസ് റോഡിലെ വീട്ടില്‍ വാണി ഒറ്റക്കായിരുന്നു കഴിഞ്ഞുവന്നത്. ഇവരുടെ വീട്ടുജോലിക്കാരി മലര്‍കൊടി ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സ്വീകരണമുറിയില്‍ ടീപ്പോയില്‍ തലയിടിച്ചുവീണു കിടക്കുന്ന നിലയില്‍ വാണി ജയറാമിനെ കണ്ടത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കില്‍പോക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു.