ഹിമാചല്‍പ്രദേശില്‍ ഹിമപാതം ; രണ്ട് തൊഴിലാളികള്‍ മരിച്ചു , ഒരാളെ കാണാതായി

ഷിംല| ഹിമാചല്‍ പ്രദേശിലെ ലഹൗള്‍-സ്പിതി ജില്ലയിലെ ലാഹൗള്‍ സബ്ഡിവിഷനില്‍ ചിക്കയ്ക്ക് സമീപം ഹിമപാതത്തില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) രണ്ട് തൊഴിലാളികള്‍ മരിച്ചു.

ഒരാളെ കാണാതായി. കാണാതായ ആള്‍ക്കുവേണ്ടി മണിക്കൂറുകളോളം തിരച്ചില്‍ തുടര്‍ന്നു.

എന്നാല്‍ താപനിലയും ദൂരക്കാഴ്ചയും കുറവായതിനാല്‍ തിരച്ചില്‍ നിര്‍ത്തിവച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. രാം ബുദ്ധ (19), രാകേഷ് എന്നിവരാണ് മരണപ്പെട്ടത്.

കാണാതായത് നേപ്പാള്‍ സ്വദേശിയായ പസാങ് ചെറിംഗ് ലാമ ആണെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായ ആള്‍ക്കായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കുമെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.

spot_img

Related Articles

Latest news