എറണാകുളം: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്പ്പാലം വാഹന ഗതാഗതത്തിനായി തുറന്ന് കൊടുത്ത സംഭവത്തില് വിഫോര് കേരള നേതാവ് നിപുന് ചെറിയാന് ജാമ്യം. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില് ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ബുധനാഴ്ച കോടതി ഉത്തരവിന്റെ പകര്പ്പ് ലഭിക്കുന്നത് ഉള്പ്പെടെ നടപടികള് പൂര്ത്തിയാക്കാന് സാധിക്കാത്തതിനാല് വ്യാഴാഴ്ച്ച മാത്രമെ പുറത്തിറങ്ങാന് കഴിയൂ. പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് കൂട്ടം കൂടാന് ആഹ്വാനം ചെയ്തതിനും പൊതുമുതല് നശിപ്പിച്ചെന്നുമുള്ള വകുപ്പുകളിലായിരുന്നു നിപുന് ചെറിയാനെ കോടതി റിമാന്ഡ് ചെയ്തത്.
ഒപ്പം അറസ്റ്റിലായ സൂരജ്, ആഞ്ചലോസ്, റാഫേല് അടക്കമുള്ളവര്ക്ക് അടുത്ത ദിവസം തന്നെ ജാമ്യം അനുവദിച്ചിരുന്നു.
മേല്പ്പാലത്തിലൂടെ വാഹനം കടത്തിവിട്ടതിലൂടെ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പൊലീസ് കോടതിയില് അറിയിച്ചത്. ഇതിന്റെ മഹസര് ഹാജരാക്കാന് കോടതി ആവശ്യപ്പെട്ടതിനെ തുടര്ന്ന് വ്യാഴാഴ്ചയാണ് കേസ് പരിഗണിച്ചത്.
ഉദ്ഘാടനം ചെയ്യേണ്ട പാലം ജനകീയ ഉദ്ഘാടനമെന്ന രീതിയില് വി ഫോര് പ്രവര്ത്തകള് ജനങ്ങള്ക്കായി തുറന്ന് കൊടുക്കുകയായിരുന്നു എന്നാണ് കേസ്. വി ഫോര് കേരള പ്രവര്ത്തകര് അരൂര് ഭാഗത്ത് നിന്നും പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകള് നീക്കം ചെയ്ത് വാഹനങ്ങള് മേല്പാലത്തിലേക്ക് കടത്തിവിടുകയായിരുന്നു. ഇത്തരത്തില് പാലത്തിലേക്ക് പ്രവേശിച്ചവാഹനങ്ങള്ക്ക് മറുവശത്ത് കൂടെ പുറത്തേക്ക് ഇറങ്ങാന് കഴിഞ്ഞില്ല. മറുവശത്ത് സ്ഥാപിച്ച ബാരിക്കേഡുകള് ആയിരുന്നു പ്രശ്നം. തുടര്ന്ന് മുക്കാല് മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് അുഭവപ്പെട്ടു.