സുൽത്താൻ ബത്തേരിയിൽ വാഹനം മരത്തിലിടിച്ച്‌ രണ്ടുപേർ മരിച്ചു

കൽപറ്റ : വയനാട് ദേശീയ പാതയിൽ കൊളഗപ്പാറ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ടുപേർ മരിച്ചു,

മീനങ്ങാടി 53 ലെ തോട്ടത്തിൽ അബൂബക്കറിൻ്റെയും നബീസയുടെയും മകൻ ഷമീർ (30), സഹയാത്രികൻ മുട്ടിൽ പരിയാരം പാറക്കൽ വീട്ടിൽ മുസ്തഫ എന്നിവരാണ് മരിച്ചത്.

സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തും മുമ്പേ രണ്ടുപേരും മരിച്ചു. കപ്പ ഗുഡ്‌സ് വാഹനത്തിൽ കയറ്റി കച്ചവടം ചെയ്യുന്നവരാണ് രണ്ട് പേരും

spot_img

Related Articles

Latest news