ന്യൂനപക്ഷങ്ങളുടെ മെയ്​ക്കിട്ടുകയറി ആക്​ടിങ്​​ സെക്രട്ടറിയും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി​ക​സ​നം പ​റ​യുമ്പോ​ള്‍ ഇ​സ്​​ലാ​മി​ക വി​രു​ദ്ധ​ത​യി​ലും ഹി​ന്ദു​ത്വ അ​ജ​ണ്ട​യി​ലും ആ​ഴ്​​ന്ന്​ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മെ​യ്​​ക്കി​ട്ടു​ക​യ​റി എ​ല്‍.​ഡി.​എ​ഫ്​ ക​ണ്‍​വീ​ന​ര്‍ കൂ​ടി​യാ​യ സി.​പി.​എം ആ​ക്​​ടി​ങ്​​ സെ​ക്ര​ട്ട​റി. വി​ക​സ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ജ​ണ്ട സൃ​ഷ്​​ടി​ക്കാ​ന്‍ പു​റ​പ്പെ​ട്ട സി.​പി.​എം, ഭൂ​രി​പ​ക്ഷ വോ​ട്ട്​ ല​ക്ഷ്യ​മി​ട്ട്​ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും ഉ​യ​ര്‍​ത്തി​യ ത​ന്ത്ര​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഹി​ന്ദു​ത്വ രാ​ഷ്​​ട്രീ​യ​ത്തെ പു​ല്‍​കി​യെ​ന്നാ​ണ്​ ആ​ക്ഷേ​പം.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തെ തു​ട​ര്‍​ന്നാ​ണ്​ ഭ​ര​ണ​തു​ട​ര്‍​ച്ച​ക്കാ​യി വി​ക​സ​നം ച​ര്‍​ച്ച​യാ​ക്കാ​ന്‍​ എ​ല്‍.​ഡി.​എ​ഫ്​ തീ​രു​മാ​നം. പ​ക്ഷേ, ഉ​മ്മ​ന്‍ ചാ​ണ്ടി വി​ഷ​യ​മാ​ക്കി​യ ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​നം ബി.​ജെ.​പി​യും ഏ​റ്റെ​ടു​ത്തു. ആ​ദ്യ നി​ല​പാ​ട്​ മാ​റ്റി എ​ന്‍.​എ​സ്.​എ​സ്​ കോ​ണ്‍​ഗ്ര​സ്​ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച​ത്​ സി.​പി.​എ​മ്മി​ന്​ തി​രി​ച്ച​ടി​യാ​യി. ശ​ബ​രി​മ​ല പ്ര​ശ്​​ന​കാ​ല​ത്തെ കേ​സ്​ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കൂ​ടി കോ​ണ്‍​ഗ്ര​സും ബി.​ജെ.​പി​യും ഉ​യ​ര്‍​ത്തി​യ​ത്​ സി.​പി.​എ​മ്മി​നെ വെ​ട്ടി​ലാ​ക്കു​ക​യും ചെ​യ്​​തു.

വി​ക​സ​ന രാ​ഷ്​​ട്രീ​യം മാ​ത്രം വോ​ട്ടാ​യി മാ​റി​ല്ലെ​ന്ന ആ​ശ​ങ്ക​യാ​ണ്​ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ, മു​ന്നാ​ക്ക വോ​ട്ടി​ലേ​ക്ക്​ ക​ണ്ണ​യ​ക്കാ​ന്‍​ നേ​തൃ​ത്വ​ത്തെ പ്രേ​രി​പ്പി​ച്ചതെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. വൈ​രു​ധ്യാ​ത്​​മ​ക ഭൗ​തി​ക​വാ​ദ വി​വാ​ദ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ ചേ​ര്‍​ത്തു​പി​ടി​ച്ച എം.​വി. ഗോ​വി​ന്ദന്റെ പ്ര​സ്​​താ​വ​ന​യും ഇ​തിന്റെ ഭാ​ഗ​മാ​ണെ​ന്നും​ ചൂ​ണ്ടി​ക്കാ​ട്ട​​പ്പെ​ടു​ന്നു.

ആ​ക്​​ടി​ങ്​​ സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വന്റെ ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന വി​രു​ദ്ധ പ്ര​സ്​​താ​വ​ന നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ പാ​ണ​ക്കാ​ട്​ യാ​ത്ര​ക്ക്​ എ​തി​രെ​യു​ള്ള പ്ര​സ്​​താ​വ​ന കൈ​പൊ​ള്ളി​യ​തോ​ടെ ത​ല്‍​ക്കാ​ലം പി​ന്‍​വാ​ങ്ങി. പ​ക്ഷേ, ബു​ധ​നാ​ഴ്​​ച​ പ​ച്ച​ക്ക്​ ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ പ്ര​സ്​​താ​വ​ന​യോ​ടെ അ​ദ്ദേ​ഹം വീ​ണ്ടും ക​ളം​പി​ടി​ച്ചു. ‘ഏ​റ്റ​വും തീ​വ്ര​മാ​യ വ​ര്‍​ഗീ​യ​ത ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത’ പ്ര​സ്​​താ​വ​ന വി​വാ​ദ​മാ​യതോടെ മ​ല​ക്കം മ​റി​ഞ്ഞു.​

വ്യാ​ഴാ​ഴ്​​ച​ത്തെ അ​ദ്ദേ​ഹ​ത്തിന്റെ വ്യാ​ഖ്യാ​ന​മാ​വട്ടെ കൂ​ടു​ത​ല്‍ വി​വാ​ദ​ത്തി​ലേ​ക്ക്​​ സി.​പി.​എ​മ്മി​നെ എ​ത്തി​ച്ചു. ‘ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത ന​മ്മു​ടെ നാ​ട്ടി​ലെ ഭൂ​രി​പ​ക്ഷ​ത്തിന്റെ വ​ര്‍​ഗീ​യ​ത’​യെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം, ‘ഭൂ​രി​പ​ക്ഷം എ​ന്ന്​ പ​റ​ഞ്ഞാ​ല്‍ എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ എ​ന്നാ​ണ്​ അ​ര്‍​ഥ​മെ​ന്നും എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള ഭൂ​രി​പ​ക്ഷ​ത്തിന്റെ വ​ര്‍​ഗീ​യ​ത​യാ​ണ്​ ഏ​റ്റ​വും അ​പ​ക​ട​ക​രം’ എ​ന്നും വി​ശ​ദീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്തെ ക്രൈ​സ്​​ത​വ, മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കൂ​ട്ടിക്കെ ​ട്ടി ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യെ പ്രീ​ണി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ഇ​തെ​ന്നാ​ണ്​ ആ​ക്ഷേ​പം. കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം)ന്റെ വ​ര​വോ​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​പ്പം എ​ത്തി​യ ക്രൈ​സ്​​ത​വ വോ​ട്ടു​ക​ളെ കൂ​ടി ഇ​ത്​ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക സി.​പി.​എ​മ്മി​ലും എ​ല്‍.​ഡി.​എ​ഫി​ലു​മു​ണ്ട്.

spot_img

Related Articles

Latest news