അപകടങ്ങൾ തുടർക്കഥയാവുന്ന കോനൂർക്കണ്ടിയിലെ കൊടും വളവ്: അപകടത്തിൽ എരഞ്ഞിമാവ് സ്വദേശി മരണപ്പെട്ടു.

കക്കാടം പൊയിൽ: കൊനൂർകണ്ടി മരത്തോട് റോഡിലെ എസ് വളവിൽ അപകടങ്ങൾ തുടക്കുകയാവുന്നു. ഇന്ന് ബൈക്ക് അപകടത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ കുളങ്ങര സ്വദേശി അബ്ദുൽ സലാം (46) മരണപ്പെട്ടു.ഇന്നലെ രാത്രി റോഡിൽ നിന്നും താഴേക്ക് പതിച്ച വാഹനത്തിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ് ബോധരഹിതനായി കിടന്ന അതിലൊരാൾ രാവിലെ കോനൂർക്കണ്ടി ക്രിസ്ത്യൻ പള്ളിയിൽ എത്തി വിവരങ്ങൾ അറിയിക്കുമ്പോഴാണ് ജനങ്ങൾ അപകട വിവരം അറിയുന്നത്.

ഓടികൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാൾ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. രണ്ടുദിവസം മുമ്പ് ഇവിടെ ഒരു ടൂവീലർ അപകടത്തിൽ പെട്ടിരുന്നെങ്കിലും യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി 100ലധികം അപകടങ്ങളാണ് ഈ കൊടും വളവിൽ നടന്നിട്ടുള്ളത് രണ്ടാൾ മരണപ്പെടുകയും ചെയ്തു.ടൂറിസ്റ്റ് മേഖലയായ കക്കാടംപൊയിലേക്കുള്ള വഴിയിലാണ് ഈ വളവ് സ്ഥിതി ചെയ്യുന്നത്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.അപകടങ്ങൾ തുടർക്കഥയാകുന്ന ഈ വളവിൽ സൈൻബോർഡുകൾ സ്ഥാപിക്കണമെന്ന് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് വാർഡ് മെമ്പർ ടെസ്സി സണ്ണി പറഞ്ഞു.

പരേതരായ കുഴിഞ്ഞോടി മമ്മദ്കുട്ടി- കുഞ്ഞാത്തുട്ടി എന്നിവരുടെ മകനാണ് അബ്ദുൽ സലാം, ഭാര്യ: ഷംന അടിവാരം, മക്കൾ: മുഹമ്മദ് സിനാൻ, ഹൈഫാസ്,ഹൈഫ, സഹോദരങ്ങൾ: മോയിൻകുട്ടി, സുലൈമാൻ, മുഹമ്മദ്, അബ്ദുറഹിമാൻ,ശിഹാബുദ്ധീൻ. മയ്യത്ത് നിസ്ക്കാരം ഇന്ന് വൈ:6 മണിക്ക് മുള്ളൻ മടക്കൽ ജുമാമസ്ജിദിൽ.

spot_img

Related Articles

Latest news