സൗദിയിൽ വാനും ട്രെയിലറും കൂട്ടിയിടിച്ച്‌ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മരിച്ചു:, നാലു പേർക്ക് പരിക്ക്

റിയാദ്:സൗദി അറേബ്യയിലെ റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വാനും ട്രയ്ലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്കാണ് സംഭവം.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി (40) ആണ് മരിച്ചത്. റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽറയ്നിൽ ട്രയ്ലറുമായി ഇടിക്കുകയായിരുന്നു. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ്. റിയാദ് കെ എം സി സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ എം സി സി നേതാവ് ശൗകത്ത് എന്നിവർ നടപടി ക്രമങ്ങളുമായി രംഗത്തുണ്ട്.

spot_img

Related Articles

Latest news