വാഗ്നര്‍ നേതാവ് പ്രിഗോഷിന്‍ റഷ്യയിൽ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ഇദ്ദേഹം യാത്രക്കാരനായിരുന്നു.വിമാനത്തിലുണ്ടായിരുന്ന പത്ത് പേര്‍ മരിച്ചിട്ടുണ്ട്.

പ്രിഗോഷിനും ഈ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിലുണ്ടെന്ന് റഷ്യൻ സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അര മണിക്കൂര്‍ പറന്നതിന് ശേഷമാണ് തകര്‍ന്നത്. നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, വടക്കന്‍ മോസ്‌കോയിലെ ട്വെര്‍ മേഖലയില്‍ റഷ്യന്‍ വ്യോമ പ്രതിരോധ സേന ജെറ്റ് വിമാനം വെടിവെച്ചിട്ടതായി വാഗ്നറുമായി ബന്ധമുള്ള ടെലഗ്രാം ചാനല്‍ ഗ്രേ സോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ റഷ്യന്‍ സൈന്യത്തിനെതിരെ പ്രിഗോഷിന്‍ അട്ടിമറി ശ്രമം നടത്തിയിരുന്നു. വാഗ്നര്‍ സൈന്യം മോസ്‌കോയിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. എന്നാല്‍ ഇത് പരാജയപ്പെടുകയും പ്രിഗോഷിന്‍ ബെലാറൂസിലേക്ക് പോകുകയും ചെയ്തിരുന്നു.

spot_img

Related Articles

Latest news