റിയാദ്: കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ സ്ഥാപക നേതാവ് അലവി നരിപറ്റ, സംഘടനയുടെ മുൻ ഭാരവാഹികളും, ഗായകരുമായ മൂസ പട്ട, സക്കീർ മണ്ണാർമല എന്നിവരെ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ സ്വീകരണം നൽകി ആദരിച്ചു.
സുലൈമാനിയ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തകനും, നാടക നടനുമായ ഇസ്മായിൽ കണ്ണൂർ ഉൽഘാടനം ചെയ്തു. പതിനാല് വർഷത്തോളമായി പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ ട്രഷറർ, ചാരിറ്റി വിംഗ് സംസ്ഥാന വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന അലവി നരിപറ്റയാണ് 2001 ൽ റിയാദിൽ കേരള മാപ്പിള അക്കാദമി സ്ഥാപിക്കുന്നതെന്നും,
മാപ്പിള കലകളെയും, മറ്റു എല്ലാവിധ കലാകാരേയും ഒട്ടേറെ പ്രോത്സാഹിപ്പിക്കുകയും, വാരാന്ത്യങ്ങളിൽ ഒത്തുകൂടാൻ തന്റെ വീട്ടിൽ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ധേഹം പറഞ്ഞു, പ്രസിഡന്റ് ജലീൽ തിരൂർ അധ്യക്ഷനായി.
സീനിയർ ഗായകനും, തബലിസ്റ്റുമായ ഇബ്രാഹിം സി.പി വെളിയംങ്കോട് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
റിയാദിലെ സ്റ്റേജുകളിൽ നിറസാന്നിധ്യമായിരുന്ന ഗായകൻ മൂസ പട്ട,സക്കീർ മണ്ണാർമല എന്നിവരെ കൈരളി റിയാദ് റിപ്പോർട്ടർ ഷെമീർ ബാബു, റിയാദിലെ ആദ്യകാല കലാ സംഘടനയായ നൈറ്റിംഗൽ പ്രസിഡന്റ് അലവി മഞ്ചേരി എന്നിവർ പൊന്നാട അണിയിച്ചു.
അസൈനാർ വണ്ടൂർ, കബീർ കാടൻസ്, പി.സി മജീദ്, സലാം പാലക്കാട്, മജീദ് news 60, ഹംസ നാദം, ജാഫർ കല്ലടിക്കോട് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
തുടർന്ന് പ്രമുഖ മാപ്പിള പാട്ട് ഗായിക ഹസീന കൊടുവള്ളി നയിച്ച ഗാനമേളയിൽ സത്താർ മാവൂർ, തസ്‌നിം റിയാസ്, ഷെമീർ ബാബു ഫറോക്ക്, അക്ഷയ് സുധീർ, മുഹമ്മദ് ഇഷാൻ മനാഫ്, ഹസ്ന സലാം, മനാഫ് ബേപ്പൂർ, അഞ്ജലി സുധീർ, ഷെമീറ കാടൻസ്, ഫിദ കബീർ, മസൂദ് കണ്ണൂർ, മനാഫ് പാടൂർ, ഫഹീമ കബീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു
സെക്രട്ടറി ഇസ്മായിൽ കരോളം സ്വാഗതവും, ഷംസീർ അട്ടപ്പാടി, അൻസാർ മഞ്ചേരി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
മുനീർ കുനിയിൽ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.